കയ്പമംഗലം: മൂന്നുപീടികയില്‍ ഓട്ടോ ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ചളിങ്ങാട് സ്വദേശി മുതിരപറമ്പില്‍ കബീറിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബൈക്കിലെത്തിയ രണ്ടുപേരും മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. മതിലകം പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചു. കബീറിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ മൂന്നുപീടികയില്‍ പണിമുടക്കി. സംയുക്ത യൂനിയെൻറ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു നാട്ടിക ഏരിയ ജോയൻറ് സെക്രട്ടറി പി.സി. മനോജ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് യൂനിറ്റ് പ്രസിഡൻറ് കെ. രമേഷ് അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ കെ.എഫ്. ഡൊമിനിക്, പി.എസ്. സിദ്ദീഖ്, പി.എ. ഷെജീര്‍, പി.എസ്. ഷാഹിര്‍, കെ.യു. ബിജു, ജോസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.