ആമ്പല്ലൂർ: അപകടം സംഭവിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പാലിയേക്കര ടോൾപ്ലാസയിലെ ഗതാഗതക്കുരുക്കിൽപെട്ട് ചികിത്സ വൈകി ചെങ്ങാലൂർ എസ്.എൻ പുരം തോട്ട്യാൻ ജിതിൻ മരിച്ച സംഭവത്തിൽ ടോൾ അധികൃതരോടും കലക്ടറോടും റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ടാജറ്റിെൻറ പരാതിയിലാണ് നടപടി. ടോൾപ്ലാസയിൽ ഒരേ സമയം ഒരു ട്രാക്കിൽ അഞ്ചിൽ കൂടുതൽ വാഹനങ്ങൾ പാടില്ല എന്ന കരാറിലെ വ്യവസ്ഥ ലംഘിച്ച് ടോൾ പിരിക്കുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്ക് ഉണ്ടായതെന്നും അപകടം സംഭവിച്ച് ആശുപത്രിയിൽ പോകും വഴി ടോൾപ്ലാസയിലെ കുരുക്കിൽപെട്ട് രക്തം വാർന്നാണ് ജിതിൻ മരിക്കാനിടയായതെന്നുമായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.