വാടാനപ്പള്ളി: ഏത്തായ് ബീച്ചിൽ ഇൗച്ചരൻ ഉണ്ണികൃഷ്ണെൻറ വീട് കടൽക്ഷോഭത്തിൽ നിലംപൊത്താറായി. െടറസ് വീടിെൻറ അടിഭാഗം തുരന്നാണ് വെള്ളം കയറുന്നത്. അടുക്കള പൂർണമായും തകർന്നു. വീട് തകർന്നുവീഴാവുന്ന നിലയിലായതോടെ ബുധനാഴ്ച രാത്രി വൈദ്യുതി ഉദ്യോഗസ്ഥർ എത്തി വൈദ്യുതിബന്ധം വിഛേദിച്ചു. വീട് തകരുന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. രാത്രിയിലാണ് കടലൽക്ഷോഭം രൂക്ഷം. രണ്ടു ദിവസത്തിനുള്ളിൽ വീട് പൂർണമായും നിലംപൊത്തുന്ന അവസ്ഥയാണ്. സ്വന്തമായുള്ള കിടപ്പാടവും സ്ഥലവും കടലെടുത്തതോടെ മകളുമായി ഇനി എവിടെ പോകുമെന്ന് പകച്ചുനിൽക്കുകയാണ് ഉണ്ണികൃഷ്ണൻ. ഇവരെ മാറ്റിപ്പാർപ്പിക്കാൻ റവന്യൂ അധികൃതരും നടപടി കൈക്കൊള്ളാത്തതാണ് കുടുംബത്തെ പെരുവഴിയിലേക്ക് തള്ളേണ്ട അവസ്ഥ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.