കരൂപ്പടന്ന: കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മിന്നലിലും വ്യാപക നാശനഷ്ടം. കോണത്തുകുന്ന് സെൻററിൽ ജുമാമസ്ജിദിന് കിഴക്കുവശം മുടവൻകാട്ടിൽ ബഷീറിെൻറ വീട്ടിൽ വാർക്കക്ക് പൊട്ടൽ ഉണ്ടാകുകയും നിരവധി വൈദ്യുതി ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. വീടിനകത്ത് ഇരിക്കുകയായിരുന്ന ബഷീറിെൻറ ഭാര്യ ഷരീഫക്ക് നിസ്സാര പരിക്കേറ്റു. കരൂപ്പടന്ന വെള്ളാങ്ങല്ലൂർ ജുമാമസ്ജിദിന് എതിർവശം പഴയ മദ്റസ പറമ്പിലെ റോഡരികിലെ മാവിൻ കൊമ്പുകൾ ഒടിഞ്ഞുവീണു. മാവിൻ ചുവട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഏതാനും വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് നാശനഷ്ടവുമുണ്ടായി. കോടാലി: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ മിന്നലില്‍ കിഴക്കേ കോടാലി പാടത്തെ ട്രാന്‍സ്ഫോര്‍മര്‍ കത്തിനശിച്ചു. കോടാലി ശാന്തി കേബിള്‍ വിഷെൻറ ആംപ്ലിഫയറുകളും അനുബന്ധ ഉപകരണങ്ങളും വ്യാപകമായി നശിച്ചു. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം മേഖലയില്‍ കേബിള്‍ ടി.വി സംപ്രേഷണം നിലച്ചു. കോടാലി, പള്ളിക്കുന്ന്്, കടമ്പോട് പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതെന്ന് കേബിള്‍ ഓപറേറ്റര്‍ അനില്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.