വാടാനപ്പള്ളി: കടൽ കലിതുള്ളുേമ്പാൾ ഉറക്കമില്ലാ രാവുകളുമായി ഏത്തായ് ബീച്ച് നിവാസികൾ. രാത്രിയിലാണ് കടലാക്രമണം ശക്തമാകുന്നത്. തിരയടിച്ച് കയറുന്നതോടെ വീടുകൾ തകരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ഇത്തവണ നൂറ് മീറ്ററോളം വീതിയിൽ കര കടലെടുത്തു. നിരവധി തെങ്ങ് കടപുഴകി. ബുധനാഴ്ചയും കരതുരന്നുള്ള തിരയടിയിൽ തെങ്ങുകൾ കടപുഴകി വീണു. വീടുകളും നിലംപൊത്തുന്ന അവസ്ഥയിലാണ്. ചേറ്റുവ പുലിമുട്ടിന് തെക്കാണ് കടലാക്രമണം രൂക്ഷം. രാത്രി സീവാൾ റോഡിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നതാണ് ജനങ്ങളെ ഭയപ്പാടിലാക്കുന്നത്. 40 മീറ്റർ ദൂരത്തിലുള്ള കടൽഭിത്തി തകർത്താണ് തിരയടിച്ച് കയറുന്നത്. കടൽ ക്ഷോഭം ശക്തമായിട്ടും അപകടഭീഷണിയുള്ള വീടുകൾ സംരക്ഷിക്കാനോ അടിയന്തരമായി കരിങ്കല്ലടിക്കാനോ ഭിത്തി കെട്ടാനോ അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി ഏക്കർകണക്കിന് സ്ഥലവും തെങ്ങുകളുമാണ് കടലെടുത്തത്. വീടുകളും തകർന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വന്നുപോകുന്നതല്ലാതെ കുടുംബങ്ങളെ സംരക്ഷിക്കാൻ ഒരു നടപടികളും ഇതുവരെയും കൈക്കൊണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.