തൃശൂർ: പ്രതികളോട് മൂന്നാംമുറ പ്രയോഗിക്കുെന്നന്ന് ഇനി പൊലീസ് പഴികേൾക്കില്ല. പഴി മാറ്റാൻ പൊലീസ് ചോദ്യം ചെയ്യൽ രീതി മാറ്റുന്നു. പൊലീസിെൻറ സ്വഭാവത്തിലും പ്രവർത്തന രീതികളിലും മാറ്റം വരുത്തുന്നതിെൻറ ഭാഗമായി ആധുനികവും ശാസ്ത്രീയവുമായ ചോദ്യം ചെയ്യലിലേക്കാണ് മാറുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ചോദ്യംചെയ്യൽ മുറി തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ തുറന്നു. മുറിയിൽ സജ്ജീകരിച്ച കാമറയിൽ ചോദ്യംചെയ്യൽ റെക്കോഡ് ചെയ്യപ്പെടും. പുറത്തിരിക്കുന്നവർക്ക് ക്ലോസ്ഡ് സർക്യൂട്ട് എൽ.ഇ.ഡി ടി.വിയിലൂടെ ചോദ്യം ചെയ്യൽ കാണാനാവും. പൂർണമായും ശീതീകരിച്ച മുറിയിലാണ് ചോദ്യം ചെയ്യുക. പ്രതികളോട് മനഃശാസ്ത്രപരമായി സമീപിക്കുകയാണ് ലക്ഷ്യം. ചോദ്യം ചെയ്യലിെൻറ ദൃശ്യവും ശബ്ദവും 90 ദിവസം വരെ സൂക്ഷിക്കും. അഞ്ചുലക്ഷം െചലവിട്ടാണ് വെസ്റ്റ് സ്റ്റേഷനിൽ ചോദ്യം െചയ്യൽ മുറി ഒരുക്കിയിരിക്കുന്നത്. സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. അസി. കമീഷണർ പി. വാഹിദ്, സി.ഐ വി.കെ. രാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.