തൃശൂർ: കള്ളപ്പണം വെളുപ്പിക്കാൻ തൃശൂർ കേന്ദ്രമാകുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. പുതുക്കാട് പാഴായിയിൽനിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ നിരോധിത കറന്‍സികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് വിവരം ലഭ്യമായത്. തൃശൂരിലെ ചില ഏജന്‍സികളാണ് പൊലീസിെൻറ നിരീക്ഷണത്തിലുള്ളത്. തൃശൂരിലടക്കം വിദേശ കറൻസി വിനിമയം നടത്തുന്ന അഞ്ച് ഏജൻസികളാണ് നിരീക്ഷണത്തിലുള്ളത്. തൃശൂർ, തൃപ്രയാര്‍, ആറാട്ടുപുഴ എന്നിവിടങ്ങളിൽ ചിലർ ഏജൻറുമാരായി പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 30 മുതൽ 50 ശതമാനം വരെ കമീഷൻ പറ്റിയാണ് ഇടനിലക്കാർ പ്രവർത്തിക്കുന്നത്. പാഴായിയിൽനിന്ന് 78.82 ലക്ഷം രൂപ മൂല്യമുള്ള 1000, 500 രൂപ നോട്ടുകളാണ് പിടികൂടിയത്. 30 ശതമാനം കമീഷൻ വ്യവസ്ഥയിൽ പുതിയ നോട്ടുകള്‍ നൽകാമെന്ന് അറിയിെച്ചന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ വിവരം. വിദേശ കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികൾ മുഖേനയാണ് നോട്ടുകൾ മാറ്റിയെടുക്കുന്നതേത്ര. ഇത്തരം ഏജന്‍സികള്‍ക്ക് പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റി വാങ്ങാൻ കഴിയുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കില്‍ അന്വേഷിച്ച് കൃത്യത വരുത്തുമെന്ന് ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതിെൻറ പ്രധാന കേന്ദ്രം കൊച്ചിയാെണന്നാണ് പൊലീസ് പറയുന്നത്. മാസങ്ങൾക്ക് മുമ്പ് കോയമ്പത്തൂരിൽനിന്നുള്ള സംഘത്തെ കൊച്ചിയിൽ ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് പുതിയ 2,000 രൂപ നോട്ടിെൻറ 41 ലക്ഷം രൂപ കണ്ടെടുത്തു. 50 ലക്ഷം രൂപക്ക് പഴയ നോട്ട് നൽകിയാൽ 37.5 ലക്ഷത്തിെൻറ പുതിയ നോട്ടുകൾ നൽകാം എന്നായിരുന്നു ധാരണ. പുതിയ നോട്ടുകൾ നൽകിയാൽ വലിയ മാർജിനിൽ പഴയ നോട്ടുകൾ വാങ്ങുന്ന കോയമ്പത്തൂർ സംഘം തൃശൂരിലും കൊച്ചിയിലും പ്രവർത്തിക്കുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്ര വലിയ തുക എവിടെനിന്ന് ലഭിക്കുന്നെന്നും പകരം വാങ്ങുന്ന പഴയ നോട്ടുകൾ ഏതു മാർഗത്തിലൂടെ മാറ്റിയെടുക്കുെന്നന്നും വ്യക്തമല്ല. പാഴായിയിൽ പിടിയിലായ കറൻസി തിരുവനന്തപുരത്ത് നിന്ന് എത്തിച്ചതാണ്. തൃശൂരിൽ ഏജൻറുണ്ടാവുമെന്നും കൈമാറാമെന്നുമാണ് വ്യവസ്ഥ. പക്ഷേ, വിവരം ചോർന്നതോടെ ഏജൻറ് മുങ്ങിയ്യെന്ന് സംശയിക്കുന്നു. കറൻസി നിരോധനമുണ്ടായപ്പോൾ സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിെച്ചന്ന ആക്ഷേപം ഉയർന്ന ജില്ലയാണ് തൃശൂർ. അന്ന് ക്വാറി, ജ്വല്ലറി ഉടമകളാണ് അതിനു പിന്നിൽ പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.