കൊടുങ്ങല്ലൂർ: ഫ്ലാറ്റിൽനിന്ന് കുട്ടി വീണ സംഭവത്തെച്ചൊല്ലി നഗരസഭാ കൗൺസിലിനകത്തും പുറത്തും എൽ.ഡി.എഫ്-ബി.ജെ.പി തർക്കം. ചൊവ്വാഴ്ച രാവിലെ കൗൺസിൽ യോഗം ആരംഭിച്ചയുടനെയാണ് ബഹളവും മുദ്രാവാക്യം വിളികളും പ്രകടനവുമായി നാടകീയ രംഗം അരങ്ങേറിയത്. സംഘർഷാന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. നഗരസഭയുടെ അധീനതയിലുള്ള കാവിൽകടവിലെ പണി തീരാത്ത ഫ്ലാറ്റിൽനിന്ന് നാല് വയസ്സുകാരനായ ബാലൻ വീണ് പരിക്കേറ്റ സംഭവത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. ബൈപാസ് ഹരിതവത്കരണം എന്ന അജണ്ടയുമായാണ് കൗൺസിൽ തീരുമാനിച്ചിരുന്നതെങ്കിലും ഫ്ലാറ്റിൽനിന്ന് കുട്ടി വീണ സംഭവം ദൗർഭാഗ്യകരമാണെന്ന് ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അഭിപ്രായപ്പെട്ടതോടെ തർക്കം തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലാണ് ബി.ജെ.പി കൗൺസിലർമാർ ബഹളം തുടങ്ങിയത്. നഗരസഭയുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും പലവട്ടം വിഷയം ഉന്നയിച്ചിട്ടുള്ളതാണെന്നും ബി.ജെ.പി അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. വിഷയം ചർച്ച ചെയ്യാമെന്ന് ചെയർമാനും എൽ.ഡി.എഫ് കൗൺസിലർമാരും ആവർത്തിച്ചെങ്കിലും ബി.ജെ.പി അംഗങ്ങൾ ബഹളം തുടർന്നു. ഇതോടെ ‘ബി.ജെ.പിയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എൽ.ഡി.എഫ് പ്രതിരോധം തുടങ്ങി. ബി.ജെ.പി കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് പോയി. ഒപ്പം ചെയർമാെൻറ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരും ഹാളിൽനിന്ന് ഇറങ്ങി. ഇതിനിടെ ഫ്ലാറ്റ് വിഷയം ഉന്നയിച്ച് ആദ്യം കൗൺസിലിെൻറ നടുത്തളത്തിലും ചെയർമാെൻറ ഒാഫിസിന് മുന്നിലും കോൺഗ്രസ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭയുടെ മുന്നിൽ നിലകൊണ്ട എൽ.ഡി.എഫ് അംഗങ്ങളും നഗരം ചുറ്റി പ്രതിേഷധ പ്രകടനം നടത്തി. തിരിച്ചെത്തിയശേഷം ബി.ജെ.പി അംഗങ്ങളുമായി പരസ്പരം മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടി. സംഘർഷ സാഹചര്യം ഉടലെടുത്തതോടെ െപാലീസ് സംഘം ഇരുകൂട്ടർക്കുമിടയിൽ നിലയുറപ്പിച്ചു. കെ.ആർ. ജൈത്രൻ ഉൾപ്പെടെ നേതാക്കളും സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചു. ഇരുകൂട്ടരും പ്രതിഷേധ യോഗം നടത്തി പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.