തൃശൂർ: വിസ്മയക്കാഴ്ചകളുമായി രാവിനെ പകലാക്കി ചെറുപൂരങ്ങൾ. വെയിലും മഞ്ഞുമേൽക്കാതെ രാവിലെ കണിമംഗലം ശാസ്താവ് വടക്കുന്നാഥെൻറ സന്നിധിയിലേക്ക് എഴുന്നള്ളിയത് മുതൽ രാത്രിയിലെ തനിയാവർത്തനം വരെ ചെറുപൂരങ്ങളുടെ വരവ് പൂരപ്രേമികൾക്ക് മറക്കാനാകാത്ത അനുഭവമായി. ദേശങ്ങളുടെ ഉത്സാഹം ആവാഹിച്ചെത്തിയ ഘടക പൂരങ്ങളെക്കൊണ്ട് നഗരം ജനസാഗരമായി. തുടര്‍ച്ചയായി 36 മണിക്കൂര്‍ നീണ്ട പൂരങ്ങളുടെ പൂരം വീണ്ടും പൂരാസ്വാദകരുടെ മനംകീഴടക്കി. ശ്രീമൂലസ്ഥാനത്ത് വാദ്യപ്രപഞ്ചം സൃഷ്ടിച്ച ചെറുപൂരങ്ങൾ പൂരലഹരിയിലേക്ക് ജനക്കൂട്ടത്തെ ആനയിച്ചു. പുലർച്ചെ നാേലാടെ നടപ്പാണ്ടിയുടെ അകമ്പടിയോടെ പുറപ്പെട്ട കണിമംഗലം ശാസ്താവ് വെളിയന്നൂര്‍ കുളശ്ശേരി ക്ഷേത്രത്തിലെ ഇറക്കിപൂജ കഴിഞ്ഞ് പഞ്ചവാദ്യത്തിെൻറ അകമ്പടിയോടെ 7.30ന് വടക്കുന്നാഥ സന്നിധിയിൽ എത്തിയപ്പോഴേക്കും പൂരമുണര്ന്നു. അതോടെ പൂരനഗരിയിലേക്ക് ആസ്വാദകരുടെ ഒഴുക്കിനും വേഗം കൂടി. തെക്കേഗോപുരം കടന്ന് പടിഞ്ഞാറെ ഗോപുരം വഴി ഇറങ്ങി ശ്രീമൂലസ്ഥാനത്ത് കലാശംകൊട്ടി 8.30ഓടെ തിരിച്ച് കുളശേരിയില്‍ തന്നെ ഇറക്കി. രാത്രി കുളശ്ശേരിയില് നിന്നായിരുന്നു എഴുന്നള്ളിപ്പ്. രാത്രി എട്ടിന് വടക്കുന്നാഥനിലെത്തി ഒമ്പതോടെ മടങ്ങി. കണിമംഗലം ശാസ്താവിന് പിറകെ, പനമുക്കുംപിള്ളി ശ്രീധര്മശാസ്താവിെൻറ പൂരം മൂന്നാനകളും പഞ്ചവാദ്യവും പാണ്ടിമേളവുമായി കിഴക്കേകോട്ട വഴി പാറമേക്കാവിലെത്തിയാണ് വടക്കുന്നാഥെൻറ കിഴക്കേ ഗോപുരം വഴി കടന്ന് തെക്കേ ഗോപുരത്തിലൂടെ പുറത്തു കടന്നത്. ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍നിന്ന് രാവിലെ ഏഴോടെ മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തിെൻറ അകമ്പടിയോടെ പൂരം പുറെപ്പട്ടു. ടൗണ്‍ഹാള്‍ റോഡുവഴി പറയെടുത്ത് പാറമേക്കാവിെൻറ നടയിലൂടെ കിഴക്കേ ഗോപുരം കടന്ന് തെക്കേ ഗോപുരത്തിലെത്തി പഞ്ചവാദ്യം കലാശിച്ചു. പിന്നെ, പഞ്ചാരിമേളത്തിെൻറ അകമ്പടിയോടെ തെക്കോട്ടിറങ്ങി പ്രദക്ഷിണവഴിയുടെ അതിര്‍ത്തിവരെ പോയി തിരികെ വന്ന് തെക്കേ ഗോപുരത്തിലൂടെ വടക്കുന്നാഥെൻറ മതിലിനകത്ത് കടന്ന് പ്രദക്ഷിണംവെച്ച് പടിഞ്ഞാറെ ഗോപുരം കടന്ന് ശ്രീമൂലസ്ഥാനെത്തത്തി. ഒമ്പതോടെ മേളം അവസാനിപ്പിച്ച് വടക്കോട്ടിറങ്ങി നായ്ക്കനാലില്‍ എത്തി വടക്കേ പ്രദക്ഷിണവഴി റൗണ്ട് ചുറ്റി പാലസ് റോഡുവഴി തിരിച്ച് ചെമ്പൂക്കാവ് ക്ഷേത്രത്തിലെത്തി. വേറെ എഴുന്നള്ളിപ്പുകളൊന്നും വടക്കേ പ്രദക്ഷിണവഴി പോവുകയോ വരികയോ ചെയ്തില്ലെന്നത് ചെമ്പൂക്കാവിെൻറ മാത്രം പ്രത്യേകതയായിരുന്നു. പഞ്ചാരിമേളത്തോടെയുള്ള എഴുന്നള്ളിപ്പും ചെമ്പൂക്കാവിെൻറ മാത്രം പ്രത്യേകതയാണ്. മറ്റെല്ലാ പൂരത്തിനും അകമ്പടി പാണ്ടിമേളമാണ്. പൂക്കാട്ടിക്കര- കാരമുക്ക് ഭഗവതി ഒമ്പത് ആനകളുടെയും പാണ്ടിമേളം പഞ്ചവാദ്യം എന്നിവയുമായി എത്തി. ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിച്ചു. മണികണ്ഠനാലില്‍ പാറമേക്കാവിെൻറ പന്തലില്‍ ആദ്യം കയറിയത് കാരമുക്ക് ഭഗവതിയായിരുന്നു. ദേവി പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരം വഴി പുറത്ത് കടന്നു. ലാലൂര്‍ കാർത്യായനി ദേവി ഒമ്പതാനകളോടും പഞ്ചവാദ്യ-പാണ്ടിമേളത്തോടും കൂടി വടക്കുന്നാഥനിലെത്തി. പേത്താടെ വടക്കുന്നാഥനെ വന്ദിച്ച് ലാലൂരേക്ക് തിരിച്ചു. 14 ആനകളോടെ ആര്‍ഭാടത്തോടെയും ആചാരപ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു ചൂരക്കോട്ടുകാവ് ഭഗവതിയുടെ എഴുന്നള്ളത്ത്. മേളത്തോടെ അണിനിരന്ന ആനകള്‍ വടക്കുന്നാഥനെ പ്രദക്ഷിണംവെച്ച് കിഴക്കേഗോപുരം കടന്ന് പാറമേക്കാവില്‍ ഇറക്കിപൂജ നടത്തി. രാത്രി പാറമേക്കാവില്‍ നിന്നായിരുന്നു എഴുന്നള്ളിപ്പ്. ചൂരേക്കാട്ടുകാവ് ഭഗവതി എത്തിയ ശേഷം മാത്രമാണ് പാറമേക്കാവ് ഭഗവതി പൂരത്തിന് പുറപ്പെട്ടത്. 13 ആനയും പഞ്ചവാദ്യവും പാണ്ടിമേളവുമായി അയ്യന്തോള്‍ കാർത്യായനി ഭഗവതി നടുവിലാലില്‍ നിന്നും പടിഞ്ഞാറെ ഗോപുരം വഴി കടന്ന് വടക്കുന്നാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി അയ്യന്തോളിലേക്ക് തിരിച്ചു. നാഗസ്വരവും പാണ്ടിമേളവും ഒമ്പത് ആനകളുമായി നെയ്തലക്കാവിലമ്മ പടിഞ്ഞാറെ ഗോപുരം വഴികടന്ന് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തില്‍ ഇറങ്ങിയാണ് മടങ്ങിയത്. ഇൗ ചെറുപൂരങ്ങൾ കാണാനായി വൻജനാവലിയാണ് വടക്കുന്നാഥെൻറ മുന്നിൽ തിക്കിത്തിരക്കിയത്. ഇൗ ചെറുപൂരങ്ങൾ ചില മാറ്റങ്ങളോടെ രാത്രിയില്‍ വീണ്ടും പൂരനഗരിയിെലത്തി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.