തൃശൂർ: തേക്കിൻകാടിെൻറ തെക്കേ ചരുവിൽ നിന്നും സൂര്യൻ മടങ്ങാൻ വൈകി. ആൾക്കൂട്ടമാർത്ത അലകടലിൽ അഴകിെൻറ വിസ്മയക്കാഴ്ചകൾ കണ്ട് നേരം പോയത് പകലോൻ അറിഞ്ഞില്ല. പൂരനഗരിയെയും തേക്കിന്കാടിനെയും അസ്തമയത്തില്‍ ചാലിച്ച വര്‍ണങ്ങളില്‍ നീരാടിപ്പിച്ചുകൊണ്ട് വടക്കുന്നാഥെൻറ തെക്കിനിയില്‍ വിടര്‍ന്ന കുടമാറ്റക്കാഴ്ച പൂരപ്രേമികളില്‍ കാത്തിരിപ്പിനൊടുവിലുള്ള സംതൃപ്തി നിറച്ചു. വെള്ളിയാഴ്ച തൃശൂരിലെ സൂര്യാസ്തമയം തെക്കുഭാഗത്തായിരുന്നു എന്ന പ്രതീതിയുണര്‍ത്തിയാണ് കുടമാറ്റക്കാഴ്ച ദൃശ്യമായത്. പൂരക്കാഴ്ചകളിലെ കമനീയവും വര്ണവിസ്മയവുമായ കുടമാറ്റം ആസ്വദിക്കാന്‍ കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി ജനസഹസ്രങ്ങള്‍ തേക്കിന്കാട്ടിലേക്കൊഴുകി. ഇലഞ്ഞിത്തറ മേളം അവസാനിച്ച ശേഷം അേഞ്ചാടെ വടക്കുന്നാഥനെ വണങ്ങി പാറമേക്കാവ് ഭഗവതി തെക്കോട്ടിറങ്ങി. ചുവന്ന പട്ടുകുടയുമായാണ് പാറമേക്കാവ് പുറത്തേക്കിറങ്ങിയത്. 5.30ഒാടെ പാറമേക്കാവിെൻറ ആനകള്‍ പ്രദക്ഷിണവഴിയിലേക്കിറങ്ങി രാജാവിെൻറ പ്രതിമക്കരികില്‍ പോയി. 5.40ന് ശിവസുന്ദറിെൻറ പുറത്തേറി ചുവന്ന പട്ടുകുടയുമായി തിരുവമ്പാടിയും തെക്കോട്ടിറങ്ങി. 5.50 നു തിരുവമ്പാടി തെക്കോട്ടഭിമുഖമായും പാറമേക്കാവ് വടക്കോട്ട് അഭിമുഖമായും മുഖാമുഖം നിരന്നു. ലോറികളിലും കാല്‍നടയായും മറ്റും എത്തിച്ച കുടമാറ്റത്തിനുള്ള കുടകള്‍ ഇതിനിടെ ഇരുവിഭാഗവും നിരത്തിക്കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് യുനസ്കോ ‘ഡിവൈന്‍ ദര്‍ബാർ’ എന്നു വിശേഷിപ്പിച്ച ലോകപ്രശസ്തമായ കുടമാറ്റത്തിനു തുടക്കമായത്. ആദ്യ സെറ്റ് കുട മാറി തിരുവമ്പാടിയാണ് തുടക്കമിട്ടത്. തിടമ്പേറ്റിയ ശിവസുന്ദറിന് ചുവപ്പു കുടയും പറ്റാനകള്ക്കു പിങ്ക് കളറും ഉയര്‍ത്തിയതോടെ ആകാംക്ഷയോടെ കാത്തിരുന്ന പൂരപ്രേമികളുടെ ഹര്‍ഷാരവം ഉയര്‍ന്നു. നോക്കിയിരിക്കെ, പാറമേക്കാവ് ചുവപ്പ് പട്ടുകുടയുയർത്തി മറുപടി നൽകി. വര്‍ണക്കുടകളും മുത്തുക്കുടകളും സര്‍ഗഭാവനയില്‍ വിരിയിച്ചെടുത്ത സ്പെഷല്‍ കുടകളുമെല്ലാം ആനപ്പുറമേറുമ്പോള്‍ ജനസാഗരം ആവേശത്തോടെ കൈകള്‍ വാനിലേക്കുയര്ത്തിയും ആര്പ്പുവിളികളുയര്ത്തിയും കുടമാറ്റത്തിന് മാറ്റു കൂട്ടി. ഇതിനിടെ മനുഷ്യമല തീര്‍ത്തും, സെല്‍ഫികളിലും കാമറ ക്ലിക്കുകളിലും കുടമാറ്റം പകര്‍ത്തിയും ചിലര്‍ തെക്കേനടയിലെ കൗതുകക്കാഴ്ചകളായി മാറി. തിരുവമ്പാടി തന്നെയാണ് സ്പെഷല്‍ കുടകൾക്ക് തുടക്കമിട്ടത്. ശിവെൻറ രൂപമുള്ളതായിരുന്നു ആദ്യ സ്പെഷൽ കുട. പിറകെ എൽ.ഇ.ഡി തെളിയിച്ച ശിവലിംഗവും മൂന്നും നാലും നിലകളുള്ള തട്ട് കുടകളും എൽ.ഇ.ഡി കുടകളും. ഒടുവിൽ തൃശൂർ പട്ടണത്തിെൻറയും പൂരത്തിെൻറയും സ്രഷ്ടാവായ ശക്തൻ തമ്പുരാനും കുടയിൽ ഇടംപിടിച്ചു. പാറമേക്കാവും വിട്ടു കൊടുത്തില്ല സ്പെഷൽ കുടകളിൽ തെയ്യവും, പാറമേക്കാവ് ഭഗവതിയും, കഥകളിയും, സരസ്വതിയും ആലവട്ടത്തിന് മയിൽപ്പീലിക്ക് പകരം സ്വർണവർണ ചട്ടയും പാറമേക്കാവ് സ്പെഷൽ കുടകളിൽ ഉയർത്തി.. എൽ.ഇ.ഡി കുടകളും അഞ്ച് നിലകളുള്ള കുടകളും അവതരിപ്പിച്ചു. ഇരുവിഭാഗങ്ങളും 50 സെറ്റ് കുടകളാണ് മാറിയത്. ഒന്നേകാൽ മണിക്കൂര്‍ നീണ്ട കുടമാറ്റത്തിനുശേഷം ഏേഴാടെ ഇരുവിഭാഗവും തോര്‍ത്തുമുണ്ടു വീശിക്കാട്ടി കുടമാറ്റം അവസാനിപ്പിച്ചതായി വിളംബരം ചെയ്തു. ഇതോടെ ഒരു വര്‍ഷത്തേക്കുള്ള കാഴ്ചകള്‍ മനസ്സില്‍ നിറച്ചു പൂരപ്രേമികള്‍ തീര്‍ത്ത മനുഷ്യക്കടല്‍ തെക്കേഗോപുരനടയില്‍ നിന്ന് ഒഴുകി നീങ്ങാന്‍ തുടങ്ങി. പിന്നീട് തിരുവമ്പാടിയുടെ ആനകള്‍ തെക്കോട്ടിറങ്ങി എം.ഒ റോഡിലെ രാജാവിെൻറ പ്രതിമയെ വണങ്ങി. ആനകള്‍ തിരിച്ചെഴുന്നള്ളിയശേഷം ഇരുവിഭാഗത്തിെൻറയും ചെറിയതോതിലുള്ള വെടിക്കെട്ടുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.