തൃശൂർ: തെളിഞ്ഞ ആകാശത്തിൽ നിറചിരിയുമായി സൂര്യൻ പൂരം നിന്നതോടെ പുരുഷാരം വിയർത്തുകുളിച്ചു. ചക്രവാളത്തില്‍ വെളിച്ചം കീറുമ്പോള്ത്തന്നെ ആകാശം തെളിഞ്ഞതായിരുന്നു. ഘടകപൂരങ്ങളൂടെ വരവോടെ അന്തരീക്ഷത്തിന് സുഖമുള്ള ഇളംചൂട്. ഏഴിന് തിരുവമ്പാടിയില്‍നിന്ന് മഠത്തിലേക്ക് ഭഗവതി ഏഴുന്നള്ളുേമ്പാഴും ചൂടിെൻറ തലോടൽ. തുടർന്ന് 11.30ന് പഞ്ചവാദ്യമുയർന്നതോടെ ചൂട് കനത്തെങ്കിലും വാദ്യഘോഷത്തിൽ അലിഞ്ഞ പുരുഷാരം മഠത്തിൽവരവ് സുന്ദരമായി ആസ്വദിച്ചു. ഇൗ സമയത്തും ശ്രീമൂലസ്ഥാനത്ത് തണലിൽ ഘടകപൂരങ്ങൾ ആസ്വദിക്കുന്നവരുമുണ്ടായിരുന്നു. ഉച്ചക്ക് 12.30ന് പാറമേക്കാവിെൻറ പൂരം പുറപ്പാട്. തെക്കേചെരുവിൽ കനത്ത വെയിലിെന വകവെക്കാതെ പുരുഷാരവും നിലയുറപ്പിച്ചു. വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ ഇലഞ്ഞിത്തറമേളത്തിന് സംഘാടകർ പന്തലൊരുക്കിയത് ഉപകാരമായി. എന്നിട്ടും വിയർപ്പിൽ കുതിർന്ന് ജനം മേളത്തിൽ അലിഞ്ഞു. വൈകീട്ട് കുടമാറ്റത്തിന് വെയിൽ കുറയുമെന്ന ധാരണയും വെറുതെയായി. ചൂടിന് അൽപം ശമനം ഉണ്ടായെങ്കിലും കുടമാറ്റത്തിലും വിയർത്തുകുളിച്ചു. 36.2 ഡിഗ്രി ആയിരുന്നു വെള്ളിയാഴ്ചയിലെ ചൂട്. 55 മുതൽ 60 വരെ ആർദ്രതയും രേഖപ്പെടുത്തി. വാണിജ്യ സ്ഥാപനങ്ങള്‍ പരസ്യത്തിനായി നല്കിയ വിശറി ഉപയോഗിച്ച് ചൂടിെൻറ കാഠിന്യം കുറക്കാനായി പിന്നെ ശ്രമം. കോര്പറേഷന് വക സംഭാര വിതരണ കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു. പൂരം കാണാെനത്തുന്നവരുടെ ദാഹം തീര്‍ക്കാന്‍ 9000 ലിറ്റര്‍ തൈരാണ് കോര്പറേഷന് വാങ്ങി സംഭാരമാക്കിയത്. മണികണ്ഠനാല്‍, നടുവിലാല്‍, നായ്ക്കനാല്‍, പാറമേക്കാവ്, കോര്പറേഷന് ഓഫിസ് പരിസരം എന്നിവിടങ്ങളില്‍ കോര്പറേഷന് കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ചാണ് സംഭാരം വിതരണം ചെയ്തത്. ഇന്ന് 4000 ലിറ്റര്‍ തൈരും സംഭാരമാക്കി വിതരണം ചെയ്യും. കോര്പറേഷേൻറതു കൂടാതെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഓഫിസിന് മുന്നിലും സംഭാരം വിതരണം ചെയ്തു. വിവിധ സന്നദ്ധസംഘടനകളും സംഭാരവും ചുക്കുവെള്ളവും വിതരണം ചെയ്തിരുന്നു. തേക്കിന്‍കാട് മൈതാനിക്കും സ്വരാജ് റൗണ്ടിനും ചുറ്റും വട്ടംകൂടിയ കുപ്പിവെള്ളം വിൽപനക്കാർക്കും നല്ല കോളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.