കൊടുങ്ങല്ലൂർ: സുമനസ്സുകളായ പൂർവവിദ്യാർഥികളുടെ കൈത്താങ്ങിൽ കാതിക്കോട് നഫീസ മെേമ്മാറിയൽ എൽ.പി സ്കൂളിന് ശാപമോക്ഷമാകുന്നു. കൂളിമുട്ടം കാതിക്കോട് ഗ്രാമത്തിലും പരിസരങ്ങളിലും ഏഴര പതിറ്റാണ്ടിലേറെ പതിനായിരങ്ങൾക്ക് അക്ഷരജ്ഞാനം പകർന്ന സ്കൂളിെൻറ സംരക്ഷണ യജ്ഞം നാടിെൻറ ഉത്സവമാക്കുകയാണ് സംഘാടകർ. ഇതോടനുബന്ധിച്ച വൈവിധ്യമാർന്ന പരിപാടികൾ ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 76 വർഷം മുമ്പ് കളപറമ്പത്ത് ഉസ്മാൻ മകളുടെ പേരിൽ സ്ഥാപിച്ച ഇൗ വിദ്യാലയത്തിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരിൽ സമൂഹത്തിെൻറയും ജീവിത വിജയത്തിെൻറയും പടവുകൾ കയറിയവർ ഏറെയാണ്. ഒരുകാലത്ത് പ്രദേശെത്ത പ്രാഥമിക വിദ്യാഭ്യാസത്തിെൻറ ഏക ആശ്രയമായിരുന്നു ഇത്. എന്നാൽ, പൊതു വിദ്യാലയങ്ങൾക്ക് സംഭവിച്ച സ്വാഭാവിക അപചയം ഇൗ വിദ്യാലയെത്തയും കാര്യമായി ബാധിക്കാൻ തുടങ്ങി. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടപ്പോൾ സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ അഭ്യർഥന പൂർവവിദ്യാർഥിയും സീഷോർ ഗ്രൂപ് എം.ഡിയുമായ ഇ.എസ്. മുഹമ്മദലി ഏറ്റെടുത്തതോടെയാണ് സ്കൂൾ സംരക്ഷണത്തിന് വഴിതുറന്നത്. സീഷോർ മുഹമ്മദലി ചെയർമാനായ കാതിക്കോട് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന അൽഅഖ്സ സ്കൂളിെനാപ്പം നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി നഫീസ സ്കൂളും ട്രസ്റ്റ് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ഇതനുസരിച്ച് സ്കൂൾ നവീകരണം പൂർത്തിയായി. വിദ്യാർഥി പ്രവേശനത്തിലും ആശാവഹമായ മാറ്റം കണ്ടുതുടങ്ങി. ഇൗ മാറ്റം നാട്ടുകാരുടെ ആഹ്ലാദമായി മാറുകയാണ്. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നുമുതൽ പൂർവവിദ്യാർഥി സംഗമം, ആദരണീയം, ഘോഷയാത്ര, വിദ്യാർഥികളുടെ കലാപരിപാടികൾ, പൂർവവിദ്യാർഥികളും അധ്യാപകരും അവതരിപ്പിക്കുന്ന നാടകം, വോയ്സ് ഒാഫ് മലബാറിെൻറ ഗാനമേള, ശിങ്കാരിമേളം എന്നിവ നടക്കും. പ്രവാസ വ്യവസായ രംഗത്ത് ശ്രദ്ധേയരായ സീഷോർ ഗ്രൂപ് എം.ഡി ഇ.എസ്. മുഹമ്മദലി, ഹസ്സൻ വാത്യേടത്ത് (േഫ്ലാറ ഗ്രൂപ്) എന്നിവരോടൊപ്പം പൂർവവിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കും. സാംസ്കാരിക സമ്മേളനം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം െചയ്യും. തൃശൂർ എസ്.പി വിജയകുമാർ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സി.ടി. ജോസ്, കെ.ബി. ഷംസുദ്ദീൻ, ഇ.കെ. ഷംസുദ്ദീൻ, എൻ.കെ. ഖമറുൽഹഖ്, റഹ്മത്തലി കാതിക്കോട്, എം.എച്ച്. അഷ്റഫ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.