കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപജില്ലയിൽ നൂറുമേനിയുടെ വിജയത്തിളക്കത്തിൽ സർക്കാർ- എയ്ഡഡ് സ്കൂളുകൾ ഒപ്പത്തിനൊപ്പം. സർക്കാർ വിദ്യാലയങ്ങളായ എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി, ശാന്തിപുരം മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി എന്നീ സ്കൂളുകളുടെ നുറുമേനിക്ക് തിളക്കമേറെയാണ്. ഏറെ പിന്നാക്കാവസ്ഥയിലായിരുന്ന ഇൗ വിദ്യാലയങ്ങൾ സമീപകാലത്തായി ഉയർന്ന വിജയശതമാനം ആവർത്തിക്കുകയാണ്. മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസും പി. വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളുമാണ് നൂറുമേനിയുടെ പൊലിമയിലെത്തിയ എയ്ഡഡ് സ്കൂളുകൾ. തലനാരിഴക്ക് നൂറുശതമാനം വിജയം നഷ്ടപ്പെട്ട മറ്റു പൊതു വിദ്യാലയങ്ങളും മിന്നുന്ന വിജയമാണ് കാഴ്ചവെച്ചത്. 291 വിദ്യാർഥികൾ പരീക്ഷ എഴുതിയ കൊടുങ്ങല്ലൂർ ഗവ. ഗേൾസ്ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് വിദ്യാർഥികൾ തോറ്റെങ്കിലും 20 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഉപജില്ലയിൽ ഏറ്റവും കൂടുതൽ (447)വിദ്യാർഥികളെ പരീക്ഷക്കിരുത്തി 438 പേരെ വിജയിപ്പിച്ച മതിലകം സെൻറ് ജോസഫ്സ് എച്ച്.എസ്.എസിൽ 21 പേർ മുഴുവൻ എ പ്ലസ് നേടി. കോട്ടപ്പുറം സെൻറ് ആൻസ് എച്ച്.എസ്.എസിൽ 366 വിദ്യാർഥികളിൽ 363 പേരും ഉപരിപഠനത്തിന് അർഹതനേടി. 15 പേർക്കാണ് മുഴുവൻ എ പ്ലസ്. നൂറുശതമാനം വിജയം നേടിയ മതിലകം ഒ.എൽ.എഫ് ജി.എച്ച്.എസിൽ 188ൽ 21 വിദ്യാർഥികൾ എ പ്ലസുകാരാണ്. 196 വിദ്യാർഥികളെ വിജയിപ്പിച്ച് നൂറുശതമാനം വിജയം കരസ്ഥമാക്കിയ പി. വെമ്പല്ലൂർ എം.ഇ.എസ് എച്ച്.എസ്.എസിൽ ഒരു എ പ്ലസുണ്ട്. 36 വിദ്യാർഥികളുടെ വിജയത്തോടെ നൂറുശതമാനത്തിെൻറ പട്ടികയിൽ കയറിയ ശാന്തിപുരം എം.എ.ആർ.എം.ജി.വി.എച്ച്.എസ്.എസിൽ എ പ്ലസുകാർ ആരുമില്ല. നൂറുശതമാനത്തിെൻറ തിളക്കത്തോടെ 79 പേരെ വിജയിപ്പിച്ച എടവിലങ്ങിൽ രണ്ട് വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ജി.എച്ച്.എസ്.എസിൽ 107ൽ 106 പേർ വിജയം നേടി. 285ൽ 16 പേർ പരാജയപ്പെട്ട കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 14 ഫുൾ എ പ്ലസ് നേടാനായി. 275ൽ 269 വിദ്യാർഥികളെ വിജയിപ്പിച്ച അഴീക്കോട് എസ്.എസ്.എം.എച്ച്.എസ്.എസിന് 10 ഫുൾ എ പ്ലസുണ്ട്. 238ൽ 233 വിദ്യാർഥികളെ ഉപരിപഠനത്തിന് അർഹരാക്കിയ എറിയാട് ജി.കെ.വി.എച്ച്.എസ്.എസിൽ രണ്ട് വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വാടാനപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ തീരദേശത്തെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ തുടർച്ചയായി മൂന്നാംവർഷം നൂറുശതമാനം വിജയം നേടി. 64 കുട്ടികളും വിജയിച്ചു. തളിക്കുളം ഗവ. ഹൈസ്കൂൾ രണ്ടാംതവണയും നൂറുശതമാനം വിജയം കൈവരിച്ചു. 62 കുട്ടികൾ വിജയിച്ചു. രണ്ടുപേർ എപ്ലസ് നേടി. തളിക്കുളം പുതിയങ്ങാടി മോഡൽ ഹൈസ്കൂൾ 66 കുട്ടികെള വിജയിപ്പിച്ച് നൂറുശതമാനം നേട്ടം കൈവരിച്ചു. ഒരുകുട്ടി എപ്ലസ് നേടി. തൃത്തല്ലൂർ കമലാനെഹ്റു സ്കൂൾ (201), കിഴുപ്പിള്ളിക്കര ഗവ. നളന്ദ സ്കൂൾ (57), അന്തിക്കാട് ഹൈസ്കൂൾ (163), പെരിങ്ങോട്ടുകര ഗവ. ഹൈസ്കൂൾ, സെറാഫിക് കോൺവൻറ് സ്കൂൾ, പുത്തൻപീടിക സെൻറ് ആൻറണീസ് സ്കൂൾ എന്നിവർ നൂറുശതമാനം വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.