തൃശൂർ: മറ്റ് ഉത്സവങ്ങൾക്ക് മാതൃകയാകും വിധം തൃശൂർ പൂരത്തിെൻറ നടത്തിപ്പ് മാറ്റി തീർക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. പെസോ ഉന്നത ഉദ്യോഗസ്ഥരുടെയും പൊലീസിെൻറയും ജില്ലാ ഭരണകൂടത്തിെൻറയും സുരക്ഷാ അവലോകനയോഗ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യോഗ ശേഷം സ്വരാജ് റൗണ്ടിൽ 32 ഫയർ ഹൈഡ്രൻറ് സ്ഥാപിച്ചതിെൻറ പരീക്ഷണ പ്രവർത്തനം നടന്നു. സ്വരാജ് റൗണ്ടിെൻ്റ 75 ശതമാനം പ്രദേശവും ഫയർ ഹൈഡ്രൻറിെൻറ പരിധിയിൽ വരും. അംഗീകരിച്ച രാസപദാർഥം ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമാണ് പെസോ പൂരം വെടിക്കെട്ടിന് അനുമതി നൽകിയത്. തൃശൂർ പൂരത്തിെൻറ സുരക്ഷാക്രമീകരണങ്ങളുടെ മാതൃകയിൽ എക്സ്പ്ലോസീവ് നിയമത്തിന് ഭേദഗതി വരുത്തുന്നത് കേന്ദ്രത്തിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് ചെന്നൈ ജോയൻറ് ചീഫ് കൺേട്രാളർ ഡോ. എ.കെ. യാദവ് പറഞ്ഞു. എ.ഡി.എം സി.കെ. അനന്തകൃഷ്ണൻ, ഐ.ജി എം.ആർ. അജിത് കുമാർ, കമീഷണർ ടി. നാരായൺ, ഡെപ്യൂട്ടി കലക്ടർമാർ, ഹൈദരാബാദ് ഡെപ്യൂട്ടി ചീഫ് കൺേട്രാളർ ആർ. വേണുഗോപാൽ, എറണാകുളം ഡെപ്യൂട്ടി കൺേട്രാളർ എസ്. കന്തസ്വാമി, ചെന്നൈ ഡെപ്യൂട്ടി ചീഫ് കൺേട്രാളർ സുമിരൻകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.