പി.​എം. അ​ജ്മ​ൽ

സന്തോഷ് ട്രോഫിയിൽ മികവ് തെളിയിക്കാൻ അജ്മൽ

വടക്കാഞ്ചേരി: ഫുട്ബാൾ കളിയും പഠനവും സമാന്തരമായി കൊണ്ടുപോയി സന്തോഷ് ട്രോഫിയിൽ മികവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് അജ്മൽ. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയായ പി.എം. അജ്മൽ പുതുച്ചേരിയിലെ സന്തോഷ് ട്രോഫി ടീം അംഗമാണ്.

ന്യൂസ് പേപ്പർ ഏജന്‍റ് പ്ലാക്കൽ മുസ്തഫയുടെയും ഷാഹിനയുടെയും മകനായ ഈ 27കാരൻ പോണ്ടിച്ചേരി സർവകലശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗം ഗവേഷണ വിദ്യർഥികൂടിയാണ്. കാമരാജ് എഫ്.സിയിലെ കളിക്കാരനായ അജ്മൽ സന്തോഷ് ട്രോഫിയിൽ മുന്നേറ്റ നിരയിൽ മാറ്റ് തെളിയിക്കും.

കാലിക്കറ്റ് സർവകലശാലയിൽ നിന്ന് ഫിസിക്കൽ ഏജുക്കേഷനിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദത്തിനായാണ് പോണ്ടിച്ചേരി സർവകലശാല യിലെത്തിയത്. 

Tags:    
News Summary - Ajmal in Santosh Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.