കൊ​ട​ക​ര ശ​ക്തി​ന​ഗ​ര്‍ വാ​ര്‍ഡി​ലെ സ്ഥാ​നാ​ര്‍ഥി​ക​ളും പോ​ളി​ങ് ഏ​ജ​ന്റു​മാ​രും വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഗ്രൂ​പ്പ് ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്യുന്നു

രാഷ്ട്രീയ ഭിന്നത മറന്ന് സ്ഥാനാര്‍ഥികളും പോളിങ് ഏജന്റുമാരും ഒത്തുചേര്‍ന്നു

കൊടകര: രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് സ്ഥാനാര്‍ഥികളും അവരുടെ പോളിങ് ഏജന്റുമാരും ഒന്നിച്ചുകൂടി ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തത് കൗതുകമായി. കൊടകര പഞ്ചായത്തിലെ വാര്‍ഡ് 15 ശക്തിനഗറിലെ സ്ഥാനാര്‍ഥികളും പോളിങ് ഏജന്റുമാരുമാണ് വോട്ടെടുപ്പിനു ശേഷം പോളിങ് കേന്ദ്രമായ കൊടകര ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ ഒരുമിച്ചുകൂടിയത്.

വാര്‍ഡിലെ സ്ഥാനാര്‍ഥികളായ ആനി വില്‍സന്‍ (സി.പി.എം), ബിജി ഡേവിസ് (കോണ്‍ഗ്രസ്), സിമി വിക്രമന്‍ (ബി.ജെ.പി) എന്നിവരും വിവിധ ഇവരുടെ പോളിങ്ങ് ഏജന്റുമാരും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് പോരാട്ടം മറന്ന് ഒത്തുകൂടിയത്. തെരഞ്ഞെടുപ്പില്‍ മാത്രമേ മത്സരമുള്ളുവെന്നും അതു കഴിഞ്ഞാല്‍ ശക്തിനഗറിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഇവര്‍ പറഞ്ഞു. മാതൃകാപരമായ ഈ സൗഹാർദം തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും നിലനിർത്താൻ കഴിഞ്ഞതുകൊണ്ടാണ് ഒരു വാക്കുതര്‍ക്കം പോലും ഉണ്ടാകാതെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Candidates and polling agents came together, forgetting political differences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.