രാഗം തിയേറ്റർ നടത്തിപ്പുകാരനെതിരെ ആക്രമം: ഒരാൾകൂടി അറസ്റ്റിൽ

മുളങ്കുന്നത്തുകാവ്: രാഗം തിയ്യറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവർ അജീഷിനെയും വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം എട്ട് ആയി. ചീരിച്ചി സ്വദേശി ജിഷ്ണുവിനെ (44) യാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്വട്ടേഷൻ സംഘത്തിന് അക്രമം നടത്തുന്നതിന് ആവശ്യമായ ചുറ്റിക തൃശ്ശൂരിലെ കടയിൽനിന്ന് വാങ്ങി കൈമാറിയത് ഇയാളാണെന്നാണ് അന്വോഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കഴിഞ്ഞ നവംബർ 20നാണ് മൂന്നംഗ ക്വട്ടേഷൻ സംഘം വെളപ്പായയിൽ വെച്ച് ഇരുവരെയും അക്രമിച്ചത്.

Tags:    
News Summary - Attack on Ragam Theater operator: One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.