പോളിങ് കേന്ദ്രമായ കോടാലി ജി.എല്‍.പി സ്‌കൂള്‍ മുറ്റത്തെ ആനപ്രതിമ മൂടിക്കെട്ടിയപ്പോള്‍
Posted On
date_range Updated On
date_range ചി(ഹ്)ന്ന പ്രശ്നം; ആനപ്രതിമ മൂടിക്കെട്ടി
കൊടകര: ആന തെരഞ്ഞെടുപ്പു ചിഹ്നമായത് തദ്ദേശ തെരഞ്ഞടുപ്പിലെ പോളിങ് കേന്ദ്രമായ കോടാലി ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തിലെ ആനപ്രതിമക്ക് വിനയായി.
സ്‌കൂള്‍ അങ്കണത്തില്‍ പത്തടി ഉയരത്തില്‍ സ്ഥാപിച്ച ലക്ഷണമൊത്ത കൊമ്പന്റെ സിമന്റു പ്രതിമയാണ് തെരഞ്ഞടുപ്പു ചട്ടങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ട അധികൃതരുടെ നിർദേശപ്രകാരം മൂടിക്കെട്ടിയത്.
ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തെരഞ്ഞടുപ്പുചിഹ്നം ആനയായതിനാലാണ് കൊമ്പന്റെ പ്രതിമയെ കാണാമറയത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.