തൃശൂർ: ജില്ലയില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തിയായതായി കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ജില്ലയിലെ 24 വിതരണ കേന്ദ്രങ്ങളില്‍ നിന്നും റിട്ടേണിങ് ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിങ് മെഷീനുകളുടേയും ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ് സമയം.
86 ഗ്രാമപഞ്ചായത്തുകള്‍, 16 ബ്ലോക്ക് പഞ്ചായത്തുകള്‍, 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഭരണസാരഥികളെ കണ്ടെത്തുന്നതിനായി നടത്തുന്ന തെരഞ്ഞെടുപ്പില്‍ 7208 സ്ഥാനാര്‍ത്ഥികളാണ് ജില്ലയില്‍ മത്സരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ജനവിധിയെഴുതാന്‍ തയ്യാറെടുക്കുന്നത് 54,204 കന്നി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക കണക്കനുസരിച്ച് ജില്ലയില്‍ 27,36,817 വോട്ടര്‍മാരാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 14,59,670 സ്ത്രീകളും, 12,77,120 പുരുഷന്മാരും 27 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയില്‍ 15,753 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3282 പ്രിസൈഡിങ് ഓഫിസര്‍മാരും 3282 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6564 പോളിംഗ് ഓഫിസര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫിസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക.
20 ശതമാനം ഉദ്യോഗസ്ഥരെ റിസര്‍വ് ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 2749, നഗരസഭകളില്‍ 317, കോര്‍പറേഷനില്‍ 216 എന്നിങ്ങനെ ആകെ 3282 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ ഉള്ളത്. 81 പ്രശ്‌നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ 4757 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തില്‍ സിറ്റി പരിധിയില്‍ 1648 ബൂത്തുകളിലായി ഡി.വൈ.എസ്.പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.സി.പി.ഒ, സി.പി.ഒ, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സുരക്ഷാ ചുമതല കൈകാര്യം ചെയ്യും. റൂറല്‍ പരിധിയില്‍ 1634 ബൂത്തുകളിലായി സുരക്ഷാ ചുമതല കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.