പഴുവിൽ: പാലത്തിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക്; യാത്രക്കാർ വലഞ്ഞു. കാൽനട ദുഷ്കരം. പുതിയ പാലം നിർമിക്കുന്നതുകാരണം പഴയ പാലത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങൾ കിഴുപ്പിള്ളിക്കര വഴിയാണ് പോകുന്നത്. എന്നാൽ, ചെറിയ വാഹനങ്ങൾ പാലത്തിെൻറ ഇരുവശത്തുനിന്നും ഒരുമിച്ച് കയറുന്നതോടെയാണ് പാലത്തിൽ ഗതാഗതക്കുരുക്കുണ്ടാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം കുരുക്ക് ഉണ്ടായി. കാൽനടക്കാർക്ക് മറുകര എത്തൽ ദുഷ്കരമായി. യാത്രക്കാർ തമ്മിൽ വാക്കുതർക്കമുണ്ടായി. നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്തതാണ് യാത്ര ദുഷ്കരമാകാൻ കാരണം. യാത്ര സുഖകരമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.