കയ്പമംഗലം: പെരിഞ്ഞനത്ത് അറുക്കാൻ കൊണ്ടു വന്ന പോത്ത് വിരണ്ടോടി. കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്വദേശികളായ ജോഷി മുളങ്ങില്‍, മീര പൊന്നാഞ്ചേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ ജോഷിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലും മീരയെ മൂന്നുപീടിക ഗാര്ഡിയന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടെ കുറ്റിലക്കടവിലാണ് പോത്ത് വിരണ്ടോടിയത്. മുളങ്ങില്‍ ഭഗവതി ക്ഷേത്രത്തിെൻറ മുന്‍വശത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന ജോഷിയെ ഓടിവന്ന പോത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വീണ്ടും ഓടിയ പോത്ത് വീട്ടുമുറ്റത്ത് അലക്കുകയായിരുന്ന മീരയെയും കുത്തി പരിക്കേല്‍പ്പിച്ചു. മണിക്കൂറുകളോളം ഓടിയ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മതിലകം പൊലീസെത്തി എറണാകുളം റൈഫിള്‍ അസോസിയേഷന് അംഗം പി.സി. ബിജുവിനെ വിളിച്ചുവരുത്തി പോത്തിനെ വെടിവെച്ചിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.