തൃശൂർ: പലിശ നൽകാമെന്നുപറഞ്ഞ് പണം തട്ടിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. 2012ൽ തമിഴ്നാട് സ്വദേശിയിൽനിന്ന് പത്തര ലക്ഷം തട്ടിയെടുത്ത കേസിൽ പാലക്കാട് മണ്ണൂർ സ്വദേശി പാലക്കൽവീട്ടിൽ കൃഷ്ണദാസ് (35), താഴത്തേതിൽ വീട്ടിൽ അനൂപ് (32), മലമ്പുഴ സ്വദേശി ആരക്കോട് വീട്ടിൽ സന്തോഷ് എന്ന കണ്ണൻ (40) എന്നിവരെയാണ് എൽ.പി സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഒരുകോടി രൂപ 100 രൂപക്ക് 75 പൈസ നിരക്കിൽ പലിശക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. ഈസ്റ്റ് എസ്.ഐ പി. ബാലകൃഷ്ണൻ, സീനിയർ സി.പി.ഒ മൻസൂർ, സി.പി.ഒമാരായ നിജോ, മോൻഷ, അരവിന്ദ്, മുഹമ്മദ് സുഫീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.