തൃപ്രയാർ: ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട അംഗീകാരം കിട്ടിയ വിൽബർ സ്മിത്ത് കൺസൾട്ടൻസിയുടെ അലൈൻമെൻറ് പ്രൊപ്പോസലിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കിെല്ലന്ന് വലപ്പാട്, നാട്ടിക പഞ്ചായത്തുകളിലെ സംയുക്ത ആക്ഷൻ കൗൺസിൽ യോഗം. ജനങ്ങൾ അംഗീകരിച്ച ഏറ്റവും കുറവ് വീടുകളും സ്ഥലവും നഷ്ടപ്പെടുന്നത് പഴയ സർവേയിലാണ്, അംഗീകാരം ലഭിച്ച് സർക്കാർ കല്ലിട്ടത് പ്രകാരം സർക്കാറിനെ വിശ്വസിച്ച് വീടുകൾ അലൈൻമെൻറിൽ നിന്നും ഇറക്കിപ്പണിതിരുന്നു. എന്നാൽ ഇതിലൂടെയാണ് പുതിയ ഫീഡ് ബാക്ക് സർവേ കടന്നു പോകുന്നത്, കൂടാതെ ഒരു കിലോമീറ്റർ സ്ഥലം കൂടുതലായി നഷ്ടപ്പെടുകയും ചെയ്യും. നാഷനൽ ഹൈവേ അധികൃതരുടെ എൻ.ഒ.സി ഇല്ലാതെ പഴയ അലൈൻമെൻറിൽ പുതിയ വീടുകൾ പണിയാൻ വലപ്പാട് പഞ്ചായത്ത് അനുമതി നൽകിയത് സർവേ അട്ടിമറിക്കാനാെണന്നും വൻ ഭൂമാഫിയ പഴയ അലൈൻ മെൻറിലെ ഭൂമി വാങ്ങിക്കൂട്ടി സർവേ മാറ്റാൻ ശ്രമിക്കുകയാണെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. മേയ് മൂന്നിന് വൈകീട്ട് നാലിന് നാട്ടിക പഞ്ചായത്ത് ഹാളിൽ ജനങ്ങളുടെ പൊതുയോഗം വിളിച്ച് സമരങ്ങൾക്ക് തുടക്കം കുറിക്കും. വലപ്പാട് പഞ്ചായത്ത് ആക്ഷൻ കൗൺസിൽ കോഒാഡിനേറ്റർമാരായി ഷീല ഉള്ളാട്ടിൽ, കെ. സലിം, കെ.എച്ച്. മിഷോ, കണ്ണൻ മേത്തിൽ എന്നിവരെയും നാട്ടിക പഞ്ചായത്ത് കോഒാഡിനേറ്റർമാരായി ബിന്ദു പ്രദീപ്, പി.എം. സിദ്ദീഖ്, സി.ജി. അജിത് കുമാർ എന്നിവരെയും െതരഞ്ഞെടുത്തു. നാട്ടിക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് അനിൽ പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ. യദുകൃഷ്ണ അധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് പി. വിനു, പി.കെ. ശങ്കരനാരായണൻ, കെ. സലിം, ഷീല ഉള്ളാട്ടിൽ, കെ.എച്ച്. മിഷോ, സന്ദീപ് കരുവത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.