തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളിൽ എഫ്.സി കേരളക്ക് ജയം. മൂന്നിനെതിരെ അഞ്ചുഗോളിന് പോര്‍ട്ട് ട്രസ്റ്റിനെയാണ് തോൽപിച്ചത്. ക്യാപ്റ്റന്‍ ബിനീഷ് ബാലൻ ഹാട്രിക്ക് നേടി. കഴിഞ്ഞ മത്സരത്തിലും ബിനീഷ് ഹാട്രിക് നേടിയിരുന്നു. ഒന്നാം പകുതിക്കുശേഷമായിരുന്നു ഗോൾമഴ. നാലു ഗോളുകളാണ് ഈസമയം കേരള എഫ്.സി അടിച്ചുകൂട്ടിയത്. 22ാം മിനിറ്റിൽ നേടിയ ആദ്യ ഗോളോടെയാണ് കളി ആവേശത്തിലായത്. ഫ്രീ കിക്കെടുത്ത ബാലയുടെ ഷോട്ടില്‍ സാദിക്ക് ഹെഡറിലൂടെ ഗോൾവല ചലിപ്പിച്ചു. 25-ാം മിനിറ്റില്‍ സുലൈമാനിലൂടെ പോര്‍ട്ട്ട്രസ്റ്റ് ഗോള്‍ മടക്കി. ഒന്നാം പകുതിയുടെ മുന്നേറ്റതാരം അക്വ എഫിങ് പോര്ട്ട്ട്രസ്റ്റിനായി രണ്ടാം ഗോള്‍നേടി. അഞ്ചാംമിനിറ്റില്‍ എഫ്സിയുടെ ഹരികൃഷ്ണനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കിക്ക് ബിനീഷ് വലതു പോസ്റ്റിലേക്ക് അടിച്ചുകയറ്റി സമനില ഗോള്‍നേടി. 36-ാം മിനിറ്റില്‍ എഫ്സിയുടെ പ്രതിരോധതാരം ഷിബിന്‍ വലതുവിങ്ങിലൂടെ കുതിച്ചുമുന്നേറി ബോക്സ് ലക്ഷ്യമാക്കി ഉയര്‍ത്തി നല്‍കിയ ക്രോസ് ബിനീഷ് തലകൊണ്ടടിച്ച് ഗോള്‍നേടി ലീഡ് നേടിക്കൊടുത്തു. തൊട്ടുപിന്നാലെ ഒരു ഫീല്‍ഡ് ഗോള്‍കൂടിനേടി ബിനീഷ് ഹാട്രിക് തികച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ സുലൈമാന്‍ മികച്ച മുന്നേറ്റത്തിലൂടെ മറ്റൊരു ഗോൾ മടക്കി. സമനിലയ്ക്കായി ഉണര്‍ന്നുകളിച്ച ട്രസ്റ്റിന് പക്ഷേ ഗോള്‍ നേടാനായില്ല. എഫ്.സിക്കുവേണ്ടിയുള്ള അവസാനത്തെ ഗോൾ എം.എസ് ജിതിേൻറതായിരുന്നു. എഫ്സി കേരളയുടെ അടുത്ത മത്സരം ഗോകുലം എഫ്.സിയുമായി മേയ് മൂന്നിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.