കേ​ര​ള​വ​ര്‍മയി​ലെ സം​ഘ​ര്‍ഷം: 15 എസ്​.എഫ്​.​െഎ പ്രവർത്തകർ റി​മാ​ൻ​ഡി​ല്‍

തൃശൂർ: ശ്രീ കേരളവർമ കോളജിലെ സംഘർഷത്തിൽ കോളജ് യൂനിയൻ ചെയർമാൻ ഉൾപ്പെടെ 15 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ചെയർമാൻ അനന്തു സുരേഷ്, മാതേശ്വർ, നിമേഷ്, വൈശാഖ്, ശ്രീദത്ത്, വിഷ്ണു, പ്രദോഷ്കുമാർ, നവീൻ നമ്പൂതിരി, ഹേമന്ത്,അമൽകൃഷ്ണ, ദീപക്, അനൂപ്, അനുദാസ്, അഭിഷേക്, അശ്വിൻ എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് കോളജിലെ എസ്.എഫ്.ഐ ഫാഷിസത്തിനെതിരെ, സംഘ്പരിവാർ നേതൃത്വത്തിൽ, പൂർവ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച കൈയൊപ്പ് സാംസ്കാരിക കൂട്ടായ്മക്കിടയിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് കേസ്. കോളജിന് മുന്നിൽ നടന്ന പരിപാടിക്കിടയിലുണ്ടായ സംഘർഷവും, പിന്നീട് നഗരത്തിൽ പ്രകടനത്തിനിടെ എം.ജി.റോഡിൽ കോട്ടപ്പുറത്തും വെച്ചുണ്ടായ സംഘർഷം എന്നിങ്ങനെ രണ്ട് കേസുകളിലായാണ് അറസ്റ്റ്. കോളജിന് മുന്നിലെ കൂട്ടായ്മക്കിടയിലുണ്ടായ സംഘർഷത്തിലാണ് ചെയർമാൻ അനന്തു സുരേഷ്, നിമേഷ്, വൈശാഖ്, ശ്രീദത്ത്, വിഷ്ണു, പ്രദേഷ്കുമാർ, നവീൻ നമ്പൂതിരി, ഹേമന്ത്, അമൽകൃഷ്ണ എന്നിവർ അറസ്റ്റിലായത്. പ്രകടനത്തിനിടെ എം.ജി.റോഡിൽ കോട്ടപ്പുറത്ത് വെച്ചുണ്ടായ സംഘർഷത്തിലാണ് ദീപക്, അനൂപ്, അനുദാസ്, അഭിഷേക്, അശ്വിൻ എന്നിവർ അറസ്റ്റിലായത്. സംഘർഷമുണ്ടായി ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ഏറെ പ്രതിഷേധമുയർന്നിരുന്നു. ഇതിനിടയിലാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ്. ബുധനാഴ്ച ബി.ജെ.പി, എ.ബി.വി.പി പ്രവർത്തകരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പൊലീസ് സൂചന നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.