അഴീക്കോട്: അഴീക്കോട്^മുനമ്പം ജങ്കാർ സർവിസ് ശനിയാഴ്ച നിർത്തും. ഫിറ്റ്നസ് കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാലാണ് ജങ്കാർ ഒാട്ടം നിർത്തുന്നത്. ബദൽ മാർഗമായി യാത്രാ ബോട്ട് ഒാടിക്കാനാണ് നീക്കം. ബോട്ട് സർവിസ് ആരംഭിക്കണമെങ്കിൽ സുരക്ഷാ സംവിധാനമുള്ള ബോട്ട് ലഭ്യമാകണം. ഇരുകരകളിലും ബോട്ട്ജെട്ടി നിർമിക്കണം. മുനമ്പം കടവിലെ മണൽതിട്ട നീക്കുകയും വേണം. ഇതിന് ഒരാഴ്ചയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. അത്രയും ദിവസം ഗതാഗതം മുടങ്ങുമെന്ന് ഉറപ്പായി. താൽക്കാലിക ബോട്ട് ജെട്ടി നിർമാണത്തിനും മണൽ നീക്കാനുമായി 1.25 ലക്ഷം അനുവദിച്ചതായി ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ പറഞ്ഞു. എക്സ്കവേറ്റർ ഉറപ്പിച്ച് മണൽ നീക്കാനാണ് ആലോചന. അതേസമയം, ജങ്കാറിെൻറ പ്ലാറ്റ്ഫോം, അപ്പർഡെക്ക്, എൻജിൻ, വാഹനങ്ങൾ കയറിയിറങ്ങുന്ന റാമ്പ് എന്നിവ അറ്റകുറ്റപ്പണി നടത്തി ഇരിപ്പിടങ്ങൾ സജ്ജീകരിക്കുകയും െപയ്ൻറിങ് നടത്തുകയും പുതിയ ഗിയർ ബോക്സ് സ്ഥാപിക്കുകയും വേണം. ഇതിന് ഒന്നരക്കോടി രൂപ ചെലവുവരും. നേരേത്ത ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ധനമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് ധനവകുപ്പിന് അയച്ചുകൊടുത്തിരുന്നു. വൈകാതെ തുക അനുവദിച്ചാൽ മുഴുവൻ പണികളും ഉടൻ പൂർത്തിയാക്കും. അല്ലാത്തപക്ഷം ജില്ല പഞ്ചായത്ത് ബജറ്റിൽ തുക വകയിരുത്തി അത്യാവശ്യം പണികൾ തീർത്ത് സർവിസ് തുടരാനാണ് ആലോചന. പുതിയ ജങ്കാർ അനുവദിക്കണമെന്നും സർക്കാറിനോട് ജില്ല പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കപ്പൽശാലയിലോ സർക്കാർ അംഗീകൃത സ്വകാര്യ യാർഡിലോ ആയിരിക്കും അറ്റകുറ്റപ്പണി നടത്തുക. പണി മുഴുവൻ തീർക്കണമെങ്കിൽ രണ്ട് മാസത്തോളം വേണ്ടിവരുമെന്ന് പറയുന്നു. കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലത്ത് സ്ഥലം എം.എൽ.എയും റവന്യൂ മന്ത്രിയുമായിരുന്ന കെ.പി. രാജേന്ദ്രൻ മുൻകൈയെടുത്താണ് സൂനാമി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജങ്കാർ ജില്ല പഞ്ചായത്തിന് അനുവദിച്ചത്. നിലവിൽ ജില്ല പഞ്ചായത്ത് മൂന്നുവർഷേത്തക്ക് ഒരു വ്യക്തിക്ക് കരാർ നൽകിയാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.