ബ​ധി​ര ഫു​ട്​​ബാ​ൾ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

തൃശൂർ: അഖിലേന്ത്യ ബധിര സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ തമിഴ്നാട് ബധിര സ്പോർട്സ് കൗൺസിലിെൻറ സഹകരണത്തോടെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച മുതൽ 31വരെ നടക്കുന്ന 21ാമത് ദേശീയ ബധിര ഗെയിംസ് മത്സരങ്ങളിൽ പെങ്കടുക്കുന്ന കേരള ബധിര ഫുട്ബാൾ ടീമിനെ തെരെഞ്ഞടുത്തു. ടി. സബീർ (ക്യാപ്റ്റൻ), ശ്യാം സുബിൻ, രജീഷ്, ഫഹദ് (പാലക്കാട്), നജീബ് റഹ്മാൻ (വൈസ് ക്യാപ്റ്റൻ), കെ. സഫ്വാൻ (മലപ്പുറം), ഇ.ജെ. ജെയ്സൺ, എ.കെ. സുജിത്കുമാർ (തൃശൂർ), സി. ശ്രീജേഷ്, കെ.അബ്ദുൽ റിഷാദ് (കോഴിക്കോട്), സി.വി. ജോബി, വി.കെ. റോബിൻ (എറണാകുളം), ഷഹിൽ ആബിദ് (കാസർകോട്). മാനേജർ: പി.എ. ആദം (പാലക്കാട്). കോച്ച്: എ.ആർ. ജോയ് (തൃശൂർ). കഴിഞ്ഞ വർഷം ഹൈദരാബാദിൽ നടന്ന 20ാം ദേശീയ ബധിര ഗെയിംസിൽ ഫുട്ബാൾ കിരീടം കേരള ടീമിനാണ് ലഭിച്ചത്. ദേശീയ ബധിര ഗെയിംസിൽനിന്ന് തെരഞ്ഞെടുക്കുന്ന ടീം ജൂലൈ 17 മുതൽ 30 വരെ തുർക്കിയിലെ സാംസാഗിൽ നടക്കുന്ന 23ാം ബധിര ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് ടി.ഡി.എസ്.സി.ഡി ചെയർമാൻ എസ്. സന്തോഷ്കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.