മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കൊ​പ്പം കി​ണ​റ്റി​ൽ ഒ​രു രാ​ത്രി; വൈ​ഷ്​​ണ ഇ​നി ത​നി​ച്ച്​​

എരുമപ്പെട്ടി: കൂട്ടമരണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വൈഷ്ണ ഇനി തനിച്ച്. ഇന്നലെവരെ ലാളിച്ചുവളർത്തിയ അച്ഛനമ്മമാരും കളിക്കൂട്ടുകാരെ പ്പോലെ ഒാടിനടന്ന സഹോദരങ്ങളും കൂടെയില്ല. അമ്മയുടെയും കൂടപ്പിറപ്പുകളുെടയും മൃതദേഹങ്ങൾക്കൊപ്പം കിണറ്റിലെ അരണ്ട വെളിച്ചത്തിൽ വൈഷ്ണ കഴിഞ്ഞത് ഒരു രാത്രിയാണ്. ഞായറാഴ്ച രാത്രി ലോട്ടറി കച്ചവടം കഴിഞ്ഞെത്തിയ പിതാവ് സുരേഷ്കുമാർ കൊണ്ടുവന്ന െഎസ്ക്രീം സഹോദരങ്ങളോടൊപ്പം ഒരുമിച്ചിരുന്ന് സന്തോഷത്തോടെയാണ് കഴിച്ചത്. എന്നാൽ, അച്ഛെൻറയും അമ്മയുെടയും മുഖത്തെ മ്ലാനത കുട്ടികൾ മനസ്സിലാക്കിയില്ല. അൽപനേരത്തിനുശേഷം വൈഷ്ണ ഛർദിച്ചതോടെ െഎസ്ക്രീമിനൊപ്പം വിഷവും പുറത്തുപോവുകയായിരുന്നു. രാത്രി 12 ഒാടെയാണ് മയക്കത്തിലായ കുട്ടികളെ സുരേഷ്കുമാർ കിണറ്റിലെറിഞ്ഞത്. അമ്മ കിണറ്റിൽ ചാടുന്നത് കണ്ട വൈഷ്ണ ഭയന്ന് ഒാടാൻ ശ്രമിച്ചെങ്കിലും അച്ഛൻ പിടിച്ച് കിണറ്റിലെറിയുകയായിരുന്നു. കിണറ്റിലെ മോേട്ടാർ പമ്പിെനാപ്പമുള്ള കയറിൽ പിടിത്തംകിട്ടിയ വൈഷ്ണ അമ്മയും സഹോദരങ്ങളും മുങ്ങിമരിക്കുന്നത് വേദനയോടെ കണ്ടു. ഏറെനേരം ഉറക്കെ കരഞ്ഞു. പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാർ കരച്ചിൽ കേട്ട് കിണറ്റിൻകരയിലെത്തിയപ്പോഴാണ് ദുരന്തം പുറത്തറിഞ്ഞത്. ഇനി സമീപത്തുതന്നെയുള്ള തറവാട്ടിലാണ് വൈഷ്ണയുടെ ജീവിതം. കടങ്ങോട് പാറപ്പുറം ഗവ. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനികളായിരുന്നു ഇരട്ട സഹോദരങ്ങളായ വൈഗയും വൈഷ്ണയും. ഇതേ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു ഇളയ സഹോദരി വൈശാഖി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.