കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്ക് പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട: ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റും മുൻ നഗരസഭ വൈസ് ചെയർമാനുമായ കൊരുമ്പിശ്ശേരി തട്ടിൽ ചാർളിയുടെ വീട്ടുവളപ്പിലേക്ക് പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. കൊരുമ്പിശ്ശേരി ഐനിയിൽ മഹേഷ് (47), സഹോദരൻ മനീഷ് (44) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പകൽ മൂന്നരയോടെയായിരുന്നു സംഭവം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Tags:    
News Summary - brothers arrested for election clash at irinjalakuda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.