കു​ള​മാ​ക്കി​യി​ല്ല; 13 പേ​ർ ചേ​ർ​ന്ന് കു​ള​മു​ണ്ടാ​ക്കി

പഴുവിൽ: ‘‘ഞാനും ഞാനും എന്ന് പറയില്ല; പകരും ഞങ്ങളും ഞങ്ങളും ചേർന്ന് കുളമുണ്ടാക്കിയെന്ന് പറയാം’’. ചാഴൂർ പഞ്ചായത്ത് 12ാം വാർഡിലെ വാലി പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വാക്കുകളാണിത്. 13 സുന്ദരി കില്ലാഡിമാർ ചേർന്ന് ഒരാഴ്ച കൊണ്ട് ഒത്തൊരു കുളം ഉണ്ടാക്കി. മുട്ടോളം വെള്ളമുണ്ടിപ്പോൾ. തൊഴിലുറപ്പ് ആയുധങ്ങൾകൊണ്ട് കുളം കുഴിച്ച് വെള്ളം കണ്ടതിെൻറ ത്രിൽ വാക്കിൽ ഒതുങ്ങുന്നതല്ലെന്ന് 67കാരിയായ പാർവതി പറഞ്ഞു. വെള്ളം കണ്ടാൽ അന്നത്തെ ജോലി നിർത്തിക്കോളാനായിരുന്നു പഞ്ചായത്തിെൻറയും ഓവർസിയറുടെയും ഉപദേശം. എന്നാൽ കനത്തെ ചൂടിനെ വിശ്വസിക്കാനാകില്ല. വെള്ളം കണ്ട വിവരം അധികൃതരെ അറിയിച്ച് അവർ വന്നു നോക്കുേമ്പാൾ കണ്ടില്ലെങ്കിലോ... അതുകൊണ്ടുതന്നെ അവരൊരു തീരുമാനമെടുത്തു. വെള്ളം മുട്ടോളം എത്തെട്ട. എന്നിട്ടാകാം വേണ്ടപ്പെട്ടവരെ അറിയിക്കുന്നത്. വാലിയിലെ മറ്റൊരു കുളത്തിലെ ചെളിയും ചണ്ടിയും നീക്കാനാണ് പഞ്ചായത്ത് അംഗം ഷൈജി ഇവരോട് ആവശ്യപ്പെട്ടത്. എത്ര വൃത്തിയാക്കിയിട്ടും തെളിനീര് കാണാത്തത് ഇവരെ നിരാശരാക്കി. തെളിഞ്ഞ വെള്ളം കിട്ടാൻ പുതിെയാരു കുളം നിർമിച്ചാൽ എന്തെന്ന ആലോചനയിലാണ് അത് അവസാനിച്ചത്. കൂട്ടത്തിലുള്ള കുമുദാഭായിയും ദയയും ശാന്തയുമൊക്ക ഒരു കൈ നോക്കാമെന്ന ധൈര്യമേകി. കുളം കുഴിക്കാനുള്ള സ്ഥലം നൽകാൻ പുതിയ വീട്ടിൽ അഷ്റഫ് തയാറായി. 104 പണികൊണ്ട് നിർമാണം പൂർത്തിയാക്കാമെന്ന് പഞ്ചായത്തുമായി കരാർ ഉണ്ടാക്കി. അങ്ങനെ ഏഴ് മീറ്റർ നീളത്തിൽ ആറ് മീറ്റർ വീതിയിൽ നാലര മീറ്റർ താഴ്ചയിൽ ഏഴുദിവസം കൊണ്ട് 90 പണികൊണ്ട് കുളം പണിത് ഓവർസിയർ ലതികയെ ഞെട്ടിച്ചു. പരിസരത്തെ കിണറിലെല്ലാം ഉപ്പ് കലർന്ന വെള്ളമാണ്. ഇൗ കുളത്തിലെ വെള്ളത്തിന് അത്രക്ക് പ്രശ്നമില്ല. പഞ്ചായത്ത് പ്രസിഡൻറും ജനപ്രതിനിധികളും കുളം കണ്ട് സന്തോഷം പങ്കുെവച്ചു. കുളത്തിന് ചുറ്റും ജൈവപന്തൽ ഒരുക്കാമെന്ന് ജനപ്രതിനിധികൾ വാക്ക് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.