കൊടുങ്ങല്ലൂർ: മദ്യപിച്ച യുവാവുമായുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുകുട്ടിയടക്കം നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ ഞായാറായ്ച വൈകീട്ടാണ് സംഭവം. ഉഴുവത്ത് കടവ് സ്വദേശികളായ വിളക്കത്തകത്ത് കുഞ്ഞുമോൻ എന്ന സജിത്ത്, അമ്മ ഗംഗാദേവി, സജിത്തിെൻറ മകൾ അരുണി, വടക്കും വീട്ടിൽ ആഷിഖ് എന്നിവരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ആഷിഖ് ഡി.ൈവ.എഫ്.െഎ പ്രവർത്തകനും സജിത്ത് ബി.ജെ.പി പ്രവർത്തകനുമാണ്. മദ്യാസക്തിയിലായിരുന്ന ആഷിഖ് ഒരു കടയിൽ നാശനഷ്ടമുണ്ടാക്കിയതിനെ തുടർന്നാണ് തർക്കത്തിെൻറ തുടക്കം. അതുവഴി അമ്മയും മകളുമായി ഒാേട്ടാറിക്ഷയിൽ വന്ന സജിത്ത് വിഷയത്തിൽ ഇടെപടുകയായിരുന്നു. ഇതോടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘട്ടനം ഉണ്ടായതെന്ന് പറയുന്നു. ഒാേട്ടാറിക്ഷക്കും നാശമുണ്ടായി. ഇരുകൂട്ടർക്കെതിരെയും കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.