കയ്പമംഗലം: പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കയ്പമംഗലത്തെ കോണ്‍ഗ്രസില്‍ രൂപപ്പെട്ട അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയിലേക്ക്. വ്യാഴാഴ്ച കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡി.സി.സി പ്രസിഡൻറ് വിളിച്ച ബൂത്ത് പ്രസിഡൻറുമാരുടെ അനുമോദന യോഗം കെ.പി.സി.സി അംഗവും പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടെ ഒരു വിഭാഗം ബഹിഷ്കരിച്ചു. സമീപ ദിവസങ്ങളില്‍ കോണ്‍ഗ്രസിെൻറ ബൂത്ത് തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ചളിങ്ങാട് 34ാം ബൂത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് എ.കെ. യൂസുഫാണ്. ഇദ്ദേഹത്തെ അനുമോദന യോഗത്തിലേക്ക് ക്ഷണിക്കാത്തതാണ് ബഹിഷ്കരണത്തിന് കാരണം. കെ.പി.സി.സി അംഗവും ദീര്‍ഘകാലം കയ്പമംഗലത്തെ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പി.എ. മുഹമ്മദാലി, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൊച്ചുവീട്ടില്‍, ദമയന്തി ദാസന്‍, സാജിത ഇഖ്ബാല്‍, സി.എസ്. സുധീഷ് എന്നിവരും എട്ട് ബൂത്ത് പ്രസിഡൻറുമാരുമാണ് ബഹിഷ്കരിച്ചത്. യൂസുഫിനെ ക്ഷണിക്കാത്തതിന് കാരണം അന്വേഷിച്ചവരോട് ബൂത്ത് തെരഞ്ഞെടുപ്പ് അസാധുവാക്കി എന്നാണേത്ര ഡി.സി.സി പ്രസിഡൻറ് പറഞ്ഞത്. ഡി.സി.സി നിരീക്ഷകന്‍ അനില്‍ പുളിക്കലിെൻറ നേതൃത്വത്തിലാണ് 34ാം നമ്പര്‍ ബൂത്ത് തെരഞ്ഞെടുപ്പ് നടന്നത്. ചില ഗ്രൂപ് അംഗങ്ങളെ മാത്രം വിളിച്ചുള്ള യോഗമാണിതെന്നും യോഗം നിര്‍ത്തിവെക്കണമെന്നും തെരഞ്ഞെടുപ്പിനിടെ ഡി.സി.സി സെക്രട്ടറി പി.എം.എ. ജബ്ബാര്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍, യോഗത്തില്‍ പങ്കെടുത്തവര്‍ ഇത് അംഗീകരിച്ചില്ല. ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് യോഗം നടക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. യോഗം ബഹിഷ്കരിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന താക്കീത് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.