തൃശൂർ: ദേശീയഗാനം ആലപിക്കുമ്പോൾ ബഹുമാനിച്ചില്ലെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നും ആക്ഷേപം നേരിടുന്ന പൊലീസ് അക്കാദമി ഡെപ്യൂട്ടി കമാൻഡൻറിനെതിരെ വീണ്ടും പരാതി. തൃശൂർ ദിവാൻജി മൂലയിലുണ്ടായ സംഘർഷത്തിൽ പിടിച്ചുമാറ്റാനെത്തിയ പൊലീസുകാർക്ക് മർദനമേൽക്കുകയും ഇവരുടെ പരാതിയിൽ നടപടിയെടുക്കുന്നത് തടയുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ 14ന് രാത്രിയാണ് സംഭവം. ഇവിടെ യാചകരുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെടാൻ എത്തിയതായിരുന്നു പൊലീസുകാരായ സുരേഷും വിഷ്ണുവും. ഡെപ്യൂട്ടി കമാൻഡൻറിെൻറ ഗൺമാനും മുൻ ഗൺമാനുമാണ് തർക്കത്തിൽ ഏർപ്പെട്ടത്. ഓട്ടോകാർകൂടി എത്തിയേതാടെ ൈകയേറ്റമായി. പിടിച്ചു മാറ്റാൻ ശ്രമിച്ച പൊലീസുകാരെയും ൈകയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിൽ ഓട്ടോക്കാരും പൊലീസുകാരും പരാതി നൽകിയെങ്കിലും പ്രതികൾക്ക് സഹായകരമായ വിധത്തിൽ നടപടികളെടുക്കാനും പൊലീസുകാരുടെ പരാതിയിൽ തുടർനടപടികൾ തടയാനും ഇടപെട്ടുവെന്നാണ് ഡെപ്യൂട്ടി കമാൻഡൻറിനെതിരെ ആക്ഷേപം ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.