കോ​ഫി ഹൗ​സ്​ സ​മ​രം ആ​യു​ധ​മാ​ക്കി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ

തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് സമരം സർക്കാറിനെതിരായ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസും ബി.ജെ.പിയും ഇൗ വിഷയം ഏറ്റെടുത്തുകഴിഞ്ഞു. വരും ദിവസങ്ങളിൽ പ്രമുഖ നേതാക്കളെ സമരസ്ഥലത്ത് എത്തിച്ച് പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അവർ. അതിനിടെ, കോഫി ബോർഡ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയിൽ ഭരണപക്ഷത്തും ഭിന്നാഭിപ്രായമുണ്ട്. സമിതി തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിേക്ക ഇത്തരമൊരു നടപടി കൈക്കൊണ്ടത് ശരിയായില്ലെന്ന അഭിപ്രായവുമുണ്ട്. നാലുദിവസമായി കോഫി ബോർഡ് സൊസൈറ്റി ആസ്ഥാനത്ത് നടന്നുവരുന്ന ജീവനക്കാരുടെ ഉപരോധത്തിന് പിന്തുണയുമായി വ്യാഴാഴ്ചയും യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ എത്തി. കോഫി ഹൗസ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഉപരോധസമരം നടത്തുന്നത്. കോഫി ബോർഡ് ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞദിവസങ്ങളിൽ െപാലീസ് സന്നാഹവുമായി എത്തിയ അഡ്മിനിസ്േട്രറ്ററോ പുതിയ സെക്രട്ടറിയോ ഇന്നലെ ഇവിടെ എത്തിയിരുന്നില്ല. കോഫി ബോർഡ് കാര്യാലയത്തിന് മുന്നിൽ പന്തലിട്ട് അംഗങ്ങൾ നടത്തുന്ന സമരം തുടരുകയാണ്. പി.സി. ജോർജ് എം.എൽ.എ, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് എന്നിവർ എത്തി അഭിവാദ്യം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് എത്തിയേക്കും. കെ.സി. വേണുഗോപാൽ എം.പി കോഫി ഹൗസ് ഏറ്റെടുക്കാനുള്ള നീക്കത്തെ പ്രസ്താവനയിൽ അപലപിച്ചു. കോഫി ബോർഡ് െസാസൈറ്റി പിടിച്ചെടുക്കാൻ നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട നടപടിയെച്ചൊല്ലി സി.പി.എമ്മിലും സി.പി.ഐയിലും അഭിപ്രായവ്യത്യാസമുണ്ട്. സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിയിലെതന്നെ ഇടതുപക്ഷ അംഗങ്ങൾ സി.പി.എമ്മിെൻറയും സി.പി.ഐയുെടയും നേതാക്കളെ കണ്ട് പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. ഹൈകോടതി സ്റ്റേ നിലവിലിരിക്കേ കോഫി ബോർഡ് പിടിച്ചെടുക്കാൻ കവർച്ച നടത്തിയതും ബലപ്രയോഗത്തിന് മുതിർന്നതും മാധ്യമങ്ങളിൽ വാർത്തയായത് എൽ.ഡി.എഫിനും തലവേദനയായി. ഹൈകോടതിയിൽ നിലവിലുള്ള കേസ് തിങ്കളാഴ്ചയാണ് പരിഗണിക്കുക. ഇന്ത്യൻ കോഫി ഹൗസുകളെ തകർക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ഉപരോധ സമരത്തിെൻറ സമാപനയോഗത്തിൽ സംസാരിച്ച ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് ആവശ്യപ്പെട്ടു. നേതാക്കളായ കെ.പി. ജോർജ്, ഇ.വി. കൃഷ്ണൻ നമ്പൂതിരി, ഇ.എം. ചന്ദ്രൻ, പി.ജി. രവീന്ദ്രൻ ബി.എം.എസ് ജില്ല പ്രസിഡൻറ് എ.സി. കൃഷ്ണൻ തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.