കാ​രു​ണ്യ ഭ​വ​ന​ത്തി​ന്​ ത​റ​ക്ക​ല്ലി​ട്ടു

കൊടുങ്ങല്ലൂർ: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്ന ഫോേട്ടാഗ്രാഫർ ബിന്ദുവിെൻറ കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു. സുമനസ്സുകളുടെ കനിവിൽ പ്രതീക്ഷയർപ്പിച്ചാണ് വീട് നിർമാണത്തിനായി രൂപവത്കരിച്ച കൂട്ടായ്മ മുന്നോട്ട് പോകുന്നത്. ഒാട്ടിസം ബാധിച്ച കുട്ടി ഉൾപ്പെടെ എട്ട്, പത്ത് വയസ്സായ രണ്ട് പെൺമക്കളും വയസ്സായ ഭർതൃമാതാവും ഉൾപ്പെടുന്ന കുടുംബത്തെ ചുമലിലേറ്റിയാണ് ബിന്ദു അതിജീവനത്തിനായി പോരാടുന്നത്. ഫോേട്ടാഗ്രാഫി തൊഴിലെടുത്ത് ഇല്ലായ്മകൾക്കിടയിലും വാടക വീട്ടിലാണ് ബിന്ദുവും കുടുംബവും കഴിയുന്നത്. ബിന്ദുവിെൻറ ജീവിതസാഹചര്യം അറിയാനിടയായ ഒരു സംഘം പൊതുപ്രവർത്തകർ കൗൺസിലർ എം.കെ.സഹീർ മുഖേന നഗരസഭാ ചെയർമാൻ സി.സി.വിപിൻ ചന്ദ്രെൻറയും കൗൺസിലിെൻറയും മുന്നിൽ വിഷയം അവതരിപ്പിച്ചാണ് സഹായം ഉറപ്പാക്കിയത്. ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷെൻറ സഹകരണവും ലഭ്യമാകും. കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ നടന്ന യോഗമാണ് സ്ഥലം വാങ്ങാനും നിർമാണത്തിനും രൂപമുണ്ടാക്കിയത്. വി.ആർ. സുനിൽകുമാർ എം.എൽ.എ തറകല്ലിടൽ നിർവഹിച്ചു. നഗരസഭ ചെയർമാൻ സി.സി.വിപിൻ ചന്ദ്രൻ, കെ.എസ്.കൈസാബ്, എം.കെ.സഹീർ, ലത ഉണ്ണികൃഷ്ണൻ, ടി.എസ്.സജീവൻ, കൊടുങ്ങല്ലൂർ എസ്.െഎ ഇ.ആർ. ബൈജു, അഡീഷനൽ എസ്.െഎ. എ. മുകുന്ദൻ, എ.കെ.പി.എ പ്രതിനിധി, രാജേഷ്, പി.ആർ. ബാബു, സി.എസ്. തിലകൻ, ഒ.സി. ജോസഫ് തുടങ്ങി നിരവധി പേർ പെങ്കടുത്തു. വീട് നിർമാണത്തിന് സുമനസ്സുകളുടെ സഹായം ബിന്ദുശ്രീലക്ഷ്മി, എസ്.ബി.ടി കൊടുങ്ങല്ലൂർ ശാഖ, അക്കൗണ്ട് നമ്പർ 67305643406, െഎ.എഫ്.എസ്.സി കോഡ് എസ്ബിടിആർ 0000169 എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.