തൃശൂർ: പീച്ചി വനാന്തരങ്ങളിലെ വന്യമൃഗങ്ങൾ വിഹരിക്കുന്ന കാമറ ദൃശ്യം പുറത്തുവന്നതിൽ വിവാദം. പീച്ചി വനത്തിൽ എട്ട് കാമറകളാണ് വനംവകുപ്പ് സ്ഥാപിച്ചത്. പീച്ചി ഡാമില്‍ നിന്ന് കാടിെൻറ അഞ്ച് കിലോമീറ്റര്‍ ഉള്ളിൽ വള്ളിക്കായം, അമ്പതേക്ര സ്ഥലങ്ങളിൽ റോഡിെൻറ ഇരു ഭാഗത്തായി മരങ്ങളിലാണ് കാമറ സ്ഥാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച വനം ജീവനക്കാര്‍ കാമറ തിരിച്ചെടുത്തു. വള്ളിക്കായത്തു നിന്ന് കടുവ, കരടി, പുലി, മാൻ, മ്ലാവ്, കാട്ടുപന്നി, അമ്പതേക്രയില്‍ നിന്ന് ആന, കാട്ടുപന്നി എന്നിവയുടെ ചിത്രങ്ങൾ ലഭിച്ചു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പീച്ചി വനാന്തരങ്ങളിലെ വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ പ്രചരിച്ചു. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് വിവാദമായത്. വനാന്തരങ്ങെളയും വന്യമൃഗങ്ങളെയും കുറിച്ചുള്ള സർവേചിത്രങ്ങൾ രഹസ്യസ്വഭാവത്തിൽ സൂക്ഷിക്കേണ്ടതാണെന്നിരിക്കെ, വകുപ്പ് അധികൃതർ തന്നെ അറിയും മുമ്പ് വിശദാംശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെക്കുറിച്ച് വനംവകുപ്പ് രഹസ്യാന്വേഷണം തുടങ്ങി. ദൃശ്യങ്ങൾ തങ്ങൾ അറിയുംമുമ്പ് മറ്റാരോ പുറത്തു വിട്ടുവെന്നാണ് വനംവകുപ്പ് നിലപാട്. എന്നാൽ പുറത്തുവിട്ടത് വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥനാണെന്നാണ് സൂചന. മെമ്മറി കാര്‍ഡ് സൂക്ഷിച്ച ഉദ്യോഗസ്ഥന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് വനംവകുപ്പും രഹസ്യാന്വേഷണത്തിൽ സംശയിക്കുന്നത്. ബുധനാഴ്ച ഇതുസംബന്ധിച്ച് ഇദ്ദേഹത്തിൽനിന്നും വിശദീകരണം തേടി. മറ്റു ചിലരെ സംശയത്തിെൻറ നിഴലിലാക്കുന്ന തരത്തിലാണ് വിശദീകരണം നൽകിയതേത്ര. അതിരപ്പിള്ളിയിലും ചിമ്മിനിയിലും വന്യമൃഗങ്ങളുടെ കാമറ ദൃശ്യങ്ങൾ പുറത്തു വന്നതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.