കോ​ഫി ഹൗ​സ്​ ഉ​പ​രോ​ധം: ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും രം​ഗ​ത്ത്​

തൃശൂർ: ഇന്ത്യൻ കോഫി ബോർഡിൽ അഡ്മിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ നടത്തുന്ന ഉപരോധ സമരത്തിൽ കോഫി ഹൗസ് ജീവനക്കാരുടെ കുടുംബാംഗങ്ങളും രംഗത്ത്. എ.കെ.ജി ദിനാചരണ ദിനത്തിൽ രാവിലെ കോഫി ബോർഡ് ഓഫിസിെൻറ പൂട്ടിയിട്ട ഗേറ്റിൽ എ.കെ.ജിയുടെ വലിയ ഛായാചിത്രം സ്ഥാപിച്ച് സ്മൃതിമണ്ഡപം ഒരുക്കിയാണ് സമരത്തിനിറങ്ങിയത്. എ.കെ.ജിയുടെ ഛയാചിത്രവും സ്മൃതിമണ്ഡപവും നീക്കാതെ ഗേറ്റ് തുറക്കാനാകാത്ത അവസ്ഥയാണ്. ഓഫീസ് ഭരണം ഏറ്റെടുക്കാൻ സർക്കാർ നിയോഗിച്ച അഡ്മിനിസ്േട്രറ്ററോ പൊലീസോ ബുധനാഴ്ച അകത്ത് പ്രവേശിക്കാൻ ശ്രമിച്ചതേയില്ല. കോഫി ബോർഡ് സഹകരണ സംഘം അംഗങ്ങളായ ജീവനക്കാർ ബുധനാഴ്ച രാവിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളുമായാണ് സമരത്തിനെത്തിയത്. ഓഫിസ് കാമ്പസിന് മുന്നിൽ പന്തലും ഉയർത്തി. സമരത്തിന് പിന്തുണയുമായി യു.ഡി.എഫ്, ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ആക്ഷൻ കൗൺസിൽ രൂപവത്കരിക്കാനും നീക്കം നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.പി. വിൻസെൻറ്, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് എന്നിവർ സമര സ്ഥലത്തെത്തി അഭിവാദ്യം അർപ്പിച്ചു. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്േട്രറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാറിെൻറ നടപടി ഹൈേകാടതി സ്റ്റേ ചെയ്തിരിക്കെയാണ് ഓഫിസിെൻറ താഴ് തകർത്ത് അകത്തു കടന്ന് കഴിഞ്ഞ ശനിയാഴ്ച ഒരുസംഘം മിനിറ്റ്സ് ബുക്ക് അടക്കമുള്ള രേഖകൾ എടുത്ത് കൊണ്ടുേപായത്. അഡ്മിനിസ്ട്രേറ്ററെ നിയമിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് കോഫി ബോർഡ് ജീവനക്കാരുടെ സഹകരണസംഘം ഭാരവാഹികൾ നൽകിയ കേസ് ഹൈകോടതി 27ന് പരിഗണിക്കും. ഈ മാസം അവസാനത്തോടെയെങ്കിലും വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. സംഘത്തിെൻറ ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചതിനാൽ ഇടപാടുകൾ നടത്താനാവാത്ത അവസ്ഥയിലാണ്. കോഫി ഹൗസുകളുടെ പ്രവർത്തനം സ്തംഭിക്കാതിരിക്കാൻ വരവു തുക ഉപയോഗിച്ച് അരി, പച്ചക്കറി, ഗ്യാസ് തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ ക്രമീകരണം ഏർപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു. കേസിൽ തീരുമാനം വരുന്നതുവരെ ഒാഫിസ് സീൽ ചെയ്ത കലക്ടർ താക്കോൽ സൂക്ഷിക്കുന്നതിനോട് തങ്ങൾക്ക് വിയോജിപ്പില്ലെന്നും ജീവനക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.