ര​ണ്ടാം​നാ​ളി​ൽ ര​ണ്ട് ത​വ​ണ വി​റ​ച്ച് ജി​ല്ല

ഒല്ലൂർ: തുടർച്ചയായി രണ്ടാം ദിവസവും ജില്ല ‘വിറച്ചു’. പുലർച്ചെ 2.57നും ഉച്ചക്ക് 2.10നുമാണ് ഉഗ്രശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു തവണയും ഒല്ലൂർ മരത്താക്കര മേഖലയിൽ. പുലർെച്ച ഉണ്ടായ ഭൂചലനം 2.4ഉം ഉച്ചക്ക് 2.6ഉം ആണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ നാഷനൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. ഒല്ലൂർ, മരത്താക്കര, കല്ലൂർ, പുതുക്കാട് മേഖലകളിലാണ് ചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.45ന് ജില്ലയുടെ വടക്ക് കിഴക്കൻ മേഖലകളിലും, പാലക്കാട് അതിർത്തി പ്രദേശങ്ങളിലും 0.3 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദേശമംഗലമായിരുന്നു പ്രഭവകേന്ദ്രം. ഇതിെൻറ തുടർച്ചയാണ് ഒല്ലൂരിൽ മരത്താക്കരയിലും അനുഭവപ്പെട്ടതെന്നും തുടർ ചലനങ്ങൾക്ക് ഇനിയും സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അധികൃതർ പറഞ്ഞു. 2016 ജനുവരി 19നും, 23നും തൃശൂർ നഗരേത്താട് ചേർന്നും, ഒല്ലൂർ, മരത്താക്കര, ആമ്പല്ലൂർ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് 19ന് 3.2ഉം, 23ന് 3.4ഉം ആണ് ഭൂചലനത്തിെൻറ തീവ്രത അനുഭവപ്പെട്ടിരുന്നത്. അന്ന് മരത്താക്കരയോട് ചേർന്ന പുഴമ്പള്ളം മണ്ണാവ് ആയിരുന്നു പ്രഭവകേന്ദ്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.