കയ്പമംഗലം: ചളിങ്ങാട് പ്രവാസി ട്രസ്റ്റ് വനിതാ വിഭാഗത്തിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭക്ഷ്യമേള ചളിങ്ങാട്ടുകാര്ക്ക് കൊതിയൂറുന്ന അനുഭവമായി. നാടന്‍ വിഭവങ്ങളായ ഉന്നക്കായ, അരിയുണ്ട, ചക്ക വിഭവങ്ങള്‍, വിവിധതരം ബിരിയാണികള്‍, കൊള്ളി ബോട്ടി, കുഞ്ഞിപ്പത്തല്‍, കായിപ്പോള, അമുതേവപ്പം, ചിക്കന്‍ അട, റാഗിപ്പുട്ട്, ബീഫ് പുട്ട്, കിളിക്കൂട്, മുട്ടമാല, അരി റൊട്ടി തുടങ്ങിയ വടക്കേ മലബാര്‍ വിഭവങ്ങള്‍ക്കായിരുന്നു മേളയില്‍ മുഖ്യസ്ഥാനം. ഞായറാഴ്ച വൈകീട്ട് നാലുമുതല്‍ എട്ടുവരെയാണ് മേള നിശ്ചയിച്ചിരുന്നെതങ്കിലും രണ്ടര മണിക്കൂറിനുള്ളില്‍ വിഭവങ്ങളെല്ലാം തീര്‍ന്നു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. വനിതാ വിങ് പ്രസിഡൻറ് നൂര്ജഹാന് മുസ്തഫ, സെക്രട്ടറി സക്കീന ഷാജഹാന്, സുഫൈറ മജീദ്, ഷക്കീല കബീര്‍, ഷംല ഷാജഹാന് എന്നിവര്‍ സംസാരിച്ചു. വിവിധ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും വില്പനയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.