വാടാനപ്പള്ളി: എല്ലാവർക്കും വീട്, ഉപ്പുപടന്ന കുടിവെള്ള പദ്ധതി, വയോജനങ്ങളുടെ പുനരധിവാസത്തിനായി പകൽവീട്, നടുവിൽക്കര പൗർണമി കോളനിയിൽ സാംസ്കാരിക സമുച്ചയം, ബഡ്സ് സ്കൂൾ, ജൈവവള നിർമാണ യൂനിറ്റ്, വാടാനപ്പള്ളിയുടെ സൗന്ദര്യവത്കരണം എന്നിവക്ക് ഉൗന്നൽ നൽകി 2017^18 വർഷത്തെ വാടാനപ്പള്ളി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. സൗന്ദര്യവത്കരണത്തിന് 65 ലക്ഷം രൂപ നീക്കിവെച്ചു. ഭവന നിർമാണത്തിന് 70 ലക്ഷവും ആരോഗ്യം^ കുടിവെള്ളം എന്നിവക്ക് 1.97 കോടി രൂപയും നീക്കിവെച്ചു. 25.74 കോടി രൂപ വരവും 24.57 കോടി െചലവും 1.17 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാനാണ് അവതരിപ്പിച്ചത്. പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.