തൃശൂർ: ഇന്ത്യൻ കോഫി ബോർഡിെൻറ തൃശൂരിലെ ആസ്ഥാന കാര്യാലയത്തിെൻറ ഭരണം ഏറ്റെടുക്കാൻ പൊലീസ് സംരക്ഷണേത്താടെ എത്തിയ അഡ്മിനിസ്േട്രറ്ററെ കോഫി ഹൗസ് ജീവനക്കാരായ സഹകരണ സംഘം അംഗങ്ങൾ തടഞ്ഞു. സംഘർഷാവസ്ഥ ഉണ്ടായതോടെ പൊലീസും അഡ്മിനിസ്േട്രറ്ററും പിന്മാറി. ഓഫിസിന് മുന്നിൽ തിങ്കളാഴ്ച രാവിലെ മുതൽ നൂറുകണക്കിന് ജീവനക്കാർ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ 25ന് അഡ്മിനിസ്ട്രേറ്റർ ആദ്യം എത്തിയപ്പോഴും പ്രതിഷേധത്തെത്തുടർന്ന് ഭരണം ഏറ്റെടുക്കാതെ മടങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച കേസ് ഹൈകോടതിയിൽ നിലനിൽക്കെയാണ് അഡ്മിനിസ്ട്രേറ്ററും സെക്രട്ടറിയും ഭരണം ഏറ്റെടുക്കാൻ എത്തിയത്. 10.30 ഓടെ അഡ്മിനിസ്േട്രറ്റർ എസ്. ബിന്ദുവും പുതിയ സെക്രട്ടറി ബാലകൃഷ്ണനും പൊലീസ് സംരക്ഷണത്തിൽ എത്തിയെങ്കിലും ജീവനക്കാർ പ്രതിരോധിച്ചതിനെ തുടർന്ന് പിന്മാറി. കോഫി ബോർഡ് മന്ദിരത്തിെൻറ ഗേറ്റ് ചാടിക്കടന്ന അംഗങ്ങൾ അകത്തുനിന്ന് മറ്റൊരു താഴിട്ടു പൂട്ടിയാണ് അഡ്മിനിസ്േട്രറ്ററേയും സംഘത്തേയും ചെറുത്തത്. ഗേറ്റ് തുറന്ന് പൊലീസ് ഇവരെ അകത്ത് കയറ്റാൻ തയാറായെങ്കിലും ബലം പ്രയോഗിച്ച് ഓഫിസിനുള്ളിൽ കയറാനില്ലെന്ന് ബിന്ദുവും സെക്രട്ടറിയും പറഞ്ഞു. ഓഫിസിലെ 45 പേരൊഴികെ എല്ലാവരും പോകണമെന്ന അസി. െപാലീസ് കമീഷണറുടെ ആവശ്യം അനുസരിക്കാൻ തൊഴിലാളികൾ കൂട്ടാക്കിയില്ല. ഇന്ത്യൻ കോഫി ബോർഡ് ഭരണം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കാമെന്നുമുള്ള നിലപാടിലായിരുന്നു ജീവനക്കാർ. വിധി വൈകുന്ന സാഹചര്യത്തിൽ ഓഫിസ് പൂട്ടി സീൽ ചെയ്ത് കലക്ടർക്ക് താക്കോൽ ഏൽപിക്കാമെന്ന് സ്ഥലത്തെത്തിയ ഈസ്റ്റ് സി.ഐയോടും സംഘത്തോടും ജീവനക്കാർ പറഞ്ഞു. വൈകീട്ടുവരെ ഉപരോധം തുടർന്നു. ഇന്നും തുടരുമെന്ന് തൊഴിലാളികൾ പറഞ്ഞു. അതിനിടെ കേസ് പരിഗണിക്കുന്നത് ഹൈകോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.