അന്തിക്കാട്: താന്ന്യം ചെമ്മാപ്പിള്ളിയിൽ വീടിെൻറ വാതിൽ തകർത്ത മോഷ്ടാക്കൾ മാതാവിനെയും മകളെയും പേരക്കുട്ടിയെയും മർദിച്ച് സ്വർണാഭരണവും പണവും എ.ടി.എം കാർഡും കവർന്നു. തൂക്കുപാലത്തിന് കിഴക്ക് വിയ്യത്ത് വീട്ടിൽ ശിവദാസിെൻറ വീട്ടിലാണ് സംഭവം. ഇദ്ദേഹം ഗൾഫിലാണ്. ബുധനാഴ്ച പുലർച്ചെ 1.45ഒാടെ വീടിെൻറ പിൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ ആക്രമികൾ ഹാളിൽ ഉറങ്ങുന്ന ശിവദാസിെൻറ ഭാര്യ സിനിയുടെ മാതാവ് പ്രസന്നയുടെ വളകൾ ഉൗരിയെടുക്കാൻ ശ്രമിച്ചു. ഇവർ കുതറിയപ്പോൾ കൈ തിരിക്കുകയും നെറ്റിയിൽ കോൺക്രീറ്റ് കട്ടകൊണ്ട് ഇടിക്കുകയും ചെയ്തു. ശബ്ദം കേട്ട് സിനി എഴുന്നേറ്റ് പ്രസന്നയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരെ മർദിച്ചു. തുടർന്ന് പ്രസന്നയുടെ വളകൾ ഉൗരാൻ ആവശ്യപ്പെട്ടു. ഇതിനിെട മോഷ്ടാക്കൾ ഭീഷണിപ്പെടുത്തി സിനിയുടെ രണ്ടര പവൻ മാലയും ഒരു കമ്മലും പ്രസന്നയുെട അര പവൻ കമ്മലും അഴിച്ചെടുത്തു. വളകൾ ഉൗരാൻ കഴിഞ്ഞില്ല. ശബ്ദം കേട്ട് സിനിയുടെ മൂത്ത മകൻ അഞ്ചാം ക്ലാസ് വിദ്യാർഥി സഹജ് എഴുന്നേറ്റ് നിലവിളിച്ചു. ഇതോടെ മോഷ്ടാവ് കരയരുതെന്ന് ഭീഷണിപ്പെടുത്തി സഹജിെൻറ ചെവിട്ടത്ത് അടിച്ചു. കരച്ചിൽ കേട്ട് ആളുകൾ ഒാടിക്കൂടുമെന്ന് ഭയന്ന് ബാഗിലെ 1,200 രൂപയും എ.ടി.എം കാർഡും എടുത്ത് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന ബനിയൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികൾ പരിസരത്ത് സൂക്ഷിച്ച കൈക്കോട്ടുകൊണ്ടാണ് വാതിൽ പൊളിച്ചത്. ചെമ്മാപ്പിള്ളിക്കുകിഴക്ക് തൊട്ടടുത്ത പെരിങ്ങോട്ടുകരയിൽ കഴിഞ്ഞ മാസം 27ന് പുലർച്ചെ മോഷ്ടാക്കൾ വീട് തകർത്ത് ദമ്പതിമാരെ മർദിച്ചും സ്വർണമാല കവർന്നിരുന്നു. വീട്ടുകാരെ ആക്രമണത്തിനിരയാക്കിയുള്ള മോഷ്ടാക്കളുടെ വിളയാട്ടം പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. വിവരം അറിഞ്ഞ് അന്തിക്കാട് എസ്.െഎ എസ്.ആർ. സനീഷിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലെത്തത്തി. ഡോണ എന്ന പൊലീസ് നായ അര കിലോമീറ്ററോളം മണം പിടിച്ച് ഒഴിഞ്ഞ വീടിനു സമീപം നിന്നു. വിരലടയാള വിദഗ്ധരും സ്ഥലെത്തത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.