തൃശൂർ: വെറ്ററിനറി കോളജിൽ പുതിയ ബാച്ചിെൻറ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി. 13 ദിവസമായി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിവന്ന അനിശ്ചിതകാല സമരം മന്ത്രി വി.എസ്. സുനിൽകുമാറുമായി നടത്തിയ ചർച്ചയെത്തുടർന്ന് അവസാനിപ്പിച്ചു. അടിസ്ഥാന സൗകര്യം ഏർപ്പെടുത്താതെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചതിലും ഗ്രാൻറ് ലഭിക്കാത്തതിലും പ്രതിഷേധിച്ച് സർവകലാശാലയുടെ തൃശൂർ മണ്ണുത്തിയിലെയും വയനാട് പൂക്കോെട്ടയും എസ്.എഫ്.ഐ പ്രവർത്തകർ സമരത്തിലായിരുന്നു. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ മാത്രമേ അധിക സീറ്റിൽ പ്രേവശനം നടത്തുകയുള്ളൂവെന്നും അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി യൂനിയൻ ഭാരവാഹികൾ അറിയിച്ചു. നിലവിൽ ഇേൻറൺഷിപ് ചെയ്യുന്നവർക്കുകൂടി ബാധകമാകുന്ന രീതിയിൽ അലവൻസ് 20,000രൂപയാക്കി വർധിപ്പിക്കും. ഒ.ഇ.സി വിദ്യാർഥികൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കും. മുൻ സർക്കാർ മെറിറ്റ് അട്ടിമറിച്ച് അനധികൃതമായി നടപ്പാക്കിയ സൂപ്പർ ന്യൂമറി സീറ്റുകൾ ഒഴിവാക്കാനും ധാരണയായി. കോളജിൽ വിദ്യാർഥി സുരക്ഷയെ ബാധിക്കുന്ന രീതിയിൽ സ്ഥാപിച്ച സി.സി ടി.വി കാമറകൾ മാറ്റും.അടിസ്ഥാന സൗകര്യം ഒരുക്കാതെ മണ്ണുത്തി കോളജിൽ ബി.വി.എസ്.സി സീറ്റുകളുടെ എണ്ണം 80ൽനിന്ന് 140ആക്കി കുത്തനെ ഉയർത്തിയിരുന്നു. ഇ^ഗ്രാൻഡ് സ്കോളർഷിപ്പുകൾ 2015 മുതൽ ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് വിദ്യാർഥി യൂനിയൻ സമരം ആരംഭിച്ചത്. രണ്ട് ദിവസമായി വിദ്യാർഥികൾ ഉപവാസ സമരത്തിലായിരുന്നു. 13 ദിവസമായി നടത്തിയ സമരം വിജയിച്ചതായി യൂനിയൻ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.