തൃശൂർ: ഒരിടവേളക്കുശേഷം തമിഴ്നാട്ടിൽനിന്നുള്ള സ്ത്രീകൾ ഉൾപ്പെട്ട കവർച്ചസംഘം ജില്ലയിൽ വീണ്ടും വിലസുന്നു. തിരക്കുള്ള ബസുകൾ, സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം വർധിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള അമ്പതോളം മോഷ്ടാക്കൾ കേരളത്തിലേക്ക് എത്തിയതായി നേരേത്ത പൊലീസിന് വിവരം ലഭിച്ചിരുന്നു. മുതുവറയിൽ മാലപൊട്ടിച്ച മൂന്നംഗ സംഘത്തെ നേരേത്ത പേരാമംഗലം പൊലീസ് പിടികൂടിയിരുന്നു. ഗുരുവായൂർ ക്ഷേത്ര പരിസരത്തുനിന്ന് രണ്ടുപേരെയും പിടികൂടി. പൊലീസ് നിരീക്ഷണം കർശനമാക്കിയതോടെ കവർച്ച കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ സംഘത്തിെൻറ കവർച്ച വർധിച്ചു. നേരേത്ത ബസുകളിലും മഫ്തിയിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പിടിയിലായ തമിഴ് സ്വദേശിനിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഉത്സവ സീസണാകുന്നതോടെയാണ് ഇത്തരം കവർച്ചകൾ വർധിക്കുന്നത്. ഇത് മുന്നിൽ കണ്ട് പൊലീസ് മുന്നറിയിപ്പുകൾ നൽകുകയും നിരീക്ഷണമേർപ്പെടുത്തുകയും ചെയ്യാറുണ്ട്. നഗരം കേന്ദ്രീകരിച്ചുതന്നെയാണ് ഇവർ കവർച്ച നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.