തൊണ്ട വറ്റുന്നു; കുടിവെള്ളം കടലാസില്‍

തൃശൂര്‍: ജില്ല വറ്റി വരളുമ്പോഴും ജില്ല പഞ്ചായത്തിന്‍െറ കുടിവെള്ള പദ്ധതികളില്‍ അധികവും കടലാസില്‍തന്നെ. 2016 -17 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഡിവിഷനുകളിലായി 200ഓളം കുടിവെള്ള പദ്ധതികളാണ് ജില്ല പഞ്ചായത്ത് അംഗീകാരത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ 50 ശതമാനത്തിനുപോലും അനുമതി ലഭിച്ചിട്ടില്ല. പല പദ്ധതികളും സാങ്കേതിക അനുമതി നല്‍കാതെ തള്ളുകയാണ്. 200 പദ്ധതികളില്‍ ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് എന്നിവയും ജില്ല പഞ്ചായത്ത് നേരിട്ടും നടത്തുന്നതുണ്ട്. കുടിവെള്ള സ്രോതസ്സില്‍നിന്ന് തുടങ്ങി പദ്ധതി പ്രദേശം വരെയുള്ള സ്ഥലം സംബന്ധിച്ച് പൂര്‍ണ വിവരം നല്‍കിയാല്‍ മാത്രമേ അനുമതി നല്‍കാവൂ എന്നാണ് സര്‍ക്കാര്‍ നയം. മുമ്പ് ആവിഷ്കരിച്ച പല പദ്ധതികളും നോക്കുകുത്തിയാണ്. അതുകൊണ്ടുതന്നെയാണ് കൃത്യമായ പദ്ധതിക്ക് മാത്രം അംഗീകാരം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ജില്ല പഞ്ചായത്ത് വിഭാവനം ചെയ്യുന്ന പല പദ്ധതികള്‍ക്കും സ്ഥലംപോലും ലഭിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതിക്കായി ശ്രമിക്കേണ്ടതില്ളെന്ന് ജില്ല പഞ്ചായത്ത് യോഗത്തില്‍തന്നെ നിലപാടുണ്ടായി. അതിനിടെ, അസി. എന്‍ജിനീയര്‍മാര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതില്‍ വന്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ടായി. വാട്ടര്‍ അതോറിറ്റിയുടെ മെല്ളെപ്പോക്കും പ്രതികൂലമാകുന്നുണ്ട്. ജലസേചന പദ്ധതികളുടെ കാര്യത്തിലും സ്ഥിതി മെച്ചമല്ല. 100 മുതല്‍ 150 വരെ ചെറുകിട ജലസേചന പദ്ധതികളാണ് വാര്‍ഷിക പദ്ധതിയിലുള്ളത്. ഏത് കൃഷിയിടത്തിലേക്കാണോ വെള്ളം വേണ്ടത് അതിന് അനുസൃതമായ പദ്ധതി ആവിഷ്കരിക്കണമെന്ന സര്‍ക്കാര്‍ നിലപാട് ഈ വിഷയത്തിലുമുണ്ട്. ഒപ്പം ജലസേചന വകുപ്പിന്‍െറ പാര കൂടി ആകുന്നതോടെ കാര്യങ്ങള്‍ എങ്ങുമത്തൊത്ത സാഹചര്യമാണ്. കടവുകളില്‍നിന്നും പുഴകളില്‍നിന്നും വെള്ളം കിട്ടുമെന്ന അനുമതിപത്രം നല്‍കുന്നതില്‍ ജലസേചന വകുപ്പ് പിന്നാക്കം പോകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.