നാട്ടിക ശ്രീനാരായണ കോളജ് സുവര്‍ണ ജൂബിലി വിളംബരജാഥ

തൃപ്രയാര്‍: വ്യാഴാഴ്ച ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുന്ന ശ്രീനാരായണ കോളജ് സുവര്‍ണ ജൂബിലി ആഘോഷത്തിന്‍െറ വിളംബരജാഥ സി.എന്‍. ജയദേവന്‍ എം.പി ഫ്ളാഗ്ഓഫ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 4.35ന് ഗവര്‍ണര്‍ പി. സദാശിവം സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. വെള്ളാപ്പള്ളി നടേശന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 50 വര്‍ഷമായി മണപ്പുറത്തിന്‍െറ വിദ്യാഭ്യാസ മേഖലയിലെ സേവനത്തിന് ശ്രീനാരായണ സന്ദേശം ഉള്‍ക്കൊണ്ടുള്ള സ്റ്റാമ്പ് ഗവര്‍ണര്‍ പുറത്തിറക്കും. പ്രിന്‍സിപ്പല്‍ ഡോ. സി. അനിത ശങ്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.ആര്‍. പ്രമീള, ഡോ. ഡി. നീലകണ്ഠന്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് ഇ.വി. ധര്‍മന്‍, യൂനിയന്‍ ചെയര്‍മാന്‍ ടി.എം. ഷാനവാസ്, അലുംമ്നി സെക്രട്ടറി പി.എന്‍. സുചിന്ദ്, ഡോ.കെ.എന്‍. രമേശ്, വി.എസ്. റജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.