കൊടുങ്ങല്ലൂര്‍ സെന്‍റ് തോമസ് പള്ളി ഭൂമിതര്‍ക്കത്തിന് പരിഹാരം

കൊടുങ്ങല്ലൂര്‍: സെന്‍റ് തോമസ് ദേവാലയ ഭൂമി ഒ.എസ്.ജെ സന്യാസി സഭക്ക് കൈമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ അധ്യക്ഷതയിലും കൊടുങ്ങല്ലൂര്‍ സി.ഐ ബിജുകുമാര്‍, എസ്.ഐ എന്നിവരുടെ സാന്നിധ്യത്തിലും നടന്ന യോഗത്തിലാണ് ഒത്തുതീര്‍പ്പ്. ആകെ ഭൂമിയില്‍നിന്ന് ഒന്നര ഏക്കര്‍ തോമസ് ദേവാലയത്തിന് വിട്ടുകൊടുക്കാമെന്ന് ധാരണയായി. രണ്ടേക്കര്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇടവക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സത്യഗ്രഹത്തിന്‍െറ 87ാം ദിവസമാണ് വിട്ടുവീഴ്ചയിലൂടെ പരിഹാരം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച വൈദികരെയും പള്ളിയും പൂട്ടിയിടുന്നതുള്‍പ്പെടെ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. വൈദികരായ സുനില്‍ കല്ലറക്കല്‍, സെബാസ്റ്റ്യന്‍ ജെക്കോബി, പോളച്ചന്‍, സംഘടനപ്രതിനിധികളായ കെ.ആര്‍.ജൈത്രന്‍, എം.ജി. പ്രശാന്ത്ലാല്‍, എം.കെ. മാലിക്, വേണു വെണ്ണറ. പി.കെ. രവീന്ദ്രന്‍, ബിനില്‍ മാധവ്, പി.ആര്‍. ബാബു, സാംസ്കാരിക പ്രവര്‍ത്തകരായ എം.കെ. അനൂപ് കുമാരന്‍, സമരസമിതി ഭാരവാഹികളായ മനോജ്, റാക്സണ്‍, സ്റ്റീഫന്‍, ആല്‍ബര്‍ട്ട് ആന്‍റണി, സോജന്‍, ടൈസന്‍, ബിബിന്‍ കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമരം വിജയിച്ചതായി പ്രഖ്യാപിച്ച് ഇടവക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.