വേനല്‍ ദുരന്തങ്ങളിലേക്ക് കണ്ണുതുറപ്പിച്ച് ടോക്ക് ഷോ

കൊടുങ്ങല്ലൂര്‍: വരാനിരിക്കുന്ന ദുരന്ത സാധ്യതയിലേക്ക് വിരല്‍ചൂണ്ടിയും, പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചും ‘വെന്തുരുകും മുമ്പേ’ ടോക്ക് ഷോ. സര്‍ക്കാറും ജനതയും ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ളെങ്കില്‍ കൊടും വരള്‍ച്ചയുടെ പിടിയിലേക്ക് കേരളം പതിക്കുമെന്ന ആശങ്ക ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സമ്മേളനത്തിന്‍െറ ഭാഗമായി എടവിലങ്ങ് കാരയിലാണ് ടോക്ക് ഷോ സംഘടിപ്പിച്ചത്. വ്യക്തമായ ജലനയം ആവിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ടോക്ക് ഷോ ആവശ്യപ്പെട്ടു. മണ്ണും ജലവും ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ വില്‍പന ചരക്കാക്കുന്ന വ്യവസായ രീതി കര്‍ശനമായി തടയണം, അവശേഷിക്കുന്ന തോടും കുളങ്ങളും, മറ്റു ജലാശയങ്ങളും സംരക്ഷിക്കാന്‍ 13ാം പഞ്ചവത്സര പദ്ധതിയില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിക്കണം, ജലസാക്ഷരതയും പ്ളാസ്റ്റിക് നിര്‍മാര്‍ജനവും നിര്‍ബന്ധമാക്കണമെന്നും ഷോ മുന്നോട്ടുവെച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. ഷാഫി ചര്‍ച്ചക്ക് തുടക്കം കുറിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ എം.ജി. അനില്‍കുമാര്‍, അംഗങ്ങളായ സുമ വത്സന്‍, ജെയ്നി ജോഷി, ബെന്നി കാവലാംകുഴി, സുനില്‍കുമാര്‍, സി.വി. മോഹന്‍കുമാര്‍, ഇ.കെ. സജീവ്, മനോജ്, എം.ജി. സിനിലാല്‍, സി.എ. നസീര്‍, എന്‍.ആര്‍. രമേഷ്ബാബു, ടി.കെ. സഞ്ജയന്‍, എം.ആര്‍. സുനില്‍ദത്ത്, ടി.എം. ജലീല്‍ എന്നിവര്‍ പങ്കെടുത്തു. പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം കെ.പി. രവിപ്രകാശ് മോഡറേറ്ററായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.