വെള്ളാങ്ങല്ലൂരില്‍ ഒന്നര ഏക്കര്‍ കത്തിനശിച്ചു

കരൂപ്പടന്ന: കടുത്ത വേനലില്‍ വ്യക്തിയുടെ ഭൂമിയില്‍ തീപിടിത്തം. വെള്ളാങ്ങല്ലൂര്‍ അറക്കപ്പറമ്പില്‍ മുഹമ്മദ് ഷെരീഫ്, സഹോദരന്‍ ഇസ്മായില്‍ എന്നിവരുടെ ഉടമസ്ഥതയില്‍ വെള്ളാങ്ങല്ലൂരിലെ ഒന്നര ഏക്കറാണ് കത്തിയത്. കത്തിയ പറമ്പിന് സമീപം ടൂറിസ്റ്റ് ടാക്സി, ഓട്ടോസ്റ്റാന്‍ഡ്, വിറക് വില്‍പന ഷെഡ്, പേ പാര്‍ക്കിങ്, ഷോപ്പിങ് കോംപ്ളക്സ്, കല്യാണമണ്ഡപം, ക്ഷേത്രം തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. അസി.സ്റ്റേഷന്‍ ഓഫിസര്‍ എന്‍. കുര്യാക്കോസ്, ലീഡിങ് ഫയര്‍മാന്‍ ജോജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുടയില്‍ നിന്നും പൊലീസും എത്തിയിരുന്നു. തേക്കിന്‍കാട്ടില്‍ വീണ്ടും തീപിടിത്തം ആമ്പല്ലൂര്‍: പാലപ്പിള്ളി റേഞ്ചിലെ വെട്ടിങ്ങപ്പാടം തേക്കിന്‍കാട്ടില്‍ വീണ്ടും തീ പടര്‍ന്ന് അവശേഷിക്കുന്ന ഭാഗവും കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് തീ പടര്‍ന്നത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് തീ പടര്‍ന്നതിനത്തെുടര്‍ന്ന് അഗ്നിശമന സേനയും വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും തീ പടര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.