തൃശൂര്‍: രണ്ടുമാസത്തിനിടെ ജില്ലയിലെ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകള്‍ 56 . പരാതി നല്‍കാത്തവ വേണ്ടുവോളം. 30 മാലമോഷണക്കേസുകള്‍ ലഭിച്ചിട്ടുണ്ട്. പുറമെയാണ് ബ്ളേഡ് മാഫിയ പോലുള്ള ഗുണ്ട സംഘങ്ങളുടെ അതിക്രമങ്ങള്‍. മന്ത്രി എ.സി. മൊയ്തീന്‍െറ വീട്ടിലെ മോഷണശ്രമം അറിഞ്ഞ് ‘മന്ത്രിവീടുവരെ സുരക്ഷിതമല്ലാത്ത നാട്ടില്‍ ഞങ്ങള്‍ സാധാരണക്കാരെന്തുചെയ്യും’ എന്ന മട്ടില്‍ ജില്ലയിലുള്ളവര്‍ തലക്ക് കൈവെച്ച് നില്‍ക്കവെയാണ് മലയാളത്തിലെ പ്രമുഖ നടിയെ ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടുപോകുന്നത്. അധികം വൈകാതെ സര്‍ക്കാര്‍ പുറത്തുവിട്ട ഗുണ്ടപട്ടികയില്‍ ജില്ലയില്‍ നിന്നുള്ളത് 176പേര്‍. ബൈക്കിലത്തെി മാലപൊട്ടിക്കുന്നവര്‍ മുതല്‍ പാടത്ത് കൊയ്തുവെച്ച നെല്‍കറ്റ വരെ മോഷ്ടിക്കുന്നവര്‍ ജില്ലയില്‍ വിലസുന്നു. ജനുവരി 29നാണ് മന്ത്രിയുടെ വടക്കാഞ്ചേരി പനങ്ങാട്ടുകരയിലെ വീട്ടില്‍ മോഷണശ്രമമുണ്ടായത്. ഒരു മാസമത്തെുമ്പോഴും ആരെയും പിടികിട്ടിയില്ല. മന്ത്രിയുടെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചവരെ പിടിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ജനുവരി നാലിന് വരാക്കരയിലെ വീട്ടിലും വന്നേരിയില്‍ ക്ഷേത്ര ഭണ്ഡാരവും വടക്കാഞ്ചേരിയില്‍ വയോധികക്ക് ബ്ളേഡ് മാഫിയയുടെ ഭീഷണിയുമുണ്ടായി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആറ് കേസാണ് ബ്ളേഡ് മാഫിയയുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി ലഭിച്ചത്. തമിഴ്നാട് തേനിയില്‍നിന്ന് വന്‍സംഘം ജില്ലയില്‍ മോഷണം ലക്ഷ്യമിട്ട് എത്തിയിട്ടുണ്ടെന്ന് പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം തന്നെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ബസ് യാത്രക്കിടെ യുവതിയുടെ മൂന്നുലക്ഷം കവര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ച കലക്ടറുടെ മുന്നില്‍ ചില കര്‍ഷകര്‍ എത്തിയത് ചേര്‍പ്പ് ചേനം തരിശ് പടവില്‍ 86 റോള്‍ വൈക്കോല്‍ മോഷണം പോയ പരാതി നല്‍കാനാണ്. ജനുവരി 17,18,19 തീയതികളില്‍ തീരദേശത്തെ എട്ട് വീടുകളില്‍ കവര്‍ച്ച നടന്നു. ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് എത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ച് കടന്നത് മണ്ണുത്തിയിലും കുന്നംകുളത്തുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍നിന്നുള്ള മോഷണസംഘം കവര്‍ച്ചക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന രീതി മാറ്റി ഇവിടത്തെന്നെ തമ്പടിക്കുകയാണെന്ന് കേസന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പെരിങ്ങോട്ടുകരയില്‍ ദമ്പതികളെ ആക്രമിച്ച് പരിക്കേല്‍പിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ തമിഴ് മോഷ്ടാക്കള്‍ ആണെന്നാണ് പ്രാഥമിക സൂചനകള്‍. ബസില്‍ യാത്രക്കാരികളുടെ സ്വര്‍ണാഭരണങ്ങളും, പണവും മോഷ്ടിക്കുന്ന തമിഴ് സ്ത്രീകളുടെ വന്‍ സംഘവും ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. വിവിധ സ്ഥലങ്ങളില്‍ കൂട്ടമായി താമസിക്കുകയും വിവിധ റൂട്ടുകളിലെ ബസുകളില്‍ രണ്ടോ, മൂന്നോ തമിഴ് മോഷ്ടാക്കളായ സ്ത്രീകള്‍ കയറി കവര്‍ച്ച നടത്തുകയാണ് പതിവ്. തമിഴ് സ്ത്രീകളാണെന്ന് തിരിച്ചറിയാത്ത രീതിയില്‍ വേഷം ധരിച്ചാണ് ഇവര്‍ മോഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.